ജർമനിയിലെ കുട്ടികൾക്ക് കടലിന്റെ വക സർപ്രൈസ് സമ്മാനം
Monday, January 9, 2017 8:12 AM IST
ജർമനിയിലെ ബീച്ചിൽ അവർ ആവേശത്തോടെ ഓടിക്കളിച്ചുകൊണ്ടിരുന്ന സമയത്താണ് ആ കാറ്റ് അടിച്ചത്. വളരെ ശക്‌തമായുണ്ടായ കാറ്റിൽ കൂറ്റൻ തിരമാലകൾ ഉയർന്നു. കുട്ടിയുടെ മാതാപിതാക്കന്മാർ ഭയചകിതരായി. കുട്ടികളുടെ അടുത്തേക്ക് ഓടിയെത്തിയ അവരെ തോളിലെടുത്തിരിക്കാം.

പൊടുന്നനെ കാറ്റു ശാന്തമായി. കരയിലേക്ക് ഇരച്ചുകയറിയ തിര തിരികെപ്പോയി. തിര മടങ്ങിപ്പോയത് ഒളിച്ചുകൊണ്ടുവന്ന സമ്മാനപ്പൊതികൾ കരയ്ക്കു നൽകിയാണ്. മുട്ടയുടെ ആകൃതിയിലുള്ള പ്ലാസ്റ്റിക്ക് പെട്ടികളാണ് തിര കരയിൽ വിതറിയത്. ഓടിച്ചെന്ന കുട്ടികൾ തുറന്നു നോക്കിയതും മുഖത്തു ചിരിവിടർന്നു. ഓരോ പ്ലാസ്റ്റിക്ക് പെട്ടിക്കുള്ളിലും കളിപ്പാട്ടങ്ങൾ.

പുറംകടലിൽ ചരക്കുമായി പോകുകയായിരുന്ന കപ്പലിൽനിന്നും ശക്‌തിയായ കാറ്റിൽ തട്ടി കടലിൽ വീണതാവാം ഈ സമ്മാനപ്പെട്ടികൾ എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ശക്‌തമായ തിരമാലകൾ കഴിഞ്ഞകാലങ്ങളിൽ തീർത്ത കെടുതികൾക്കു ഇതോടെ പകരമായി. പെട്ടികളിൽ എന്തായിരിക്കും എന്നതു ആശങ്ക പരത്തിയെങ്കിലും കളിപ്പാട്ടങ്ങളാണെന്നറിഞ്ഞതോടെ എല്ലാവർക്കും സമാധാനമായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.