നൃത്തവേദിയിൽ നിന്ന് മലയാളസിനിമയിലേക്ക് സന്ധ്യ രാജു
Monday, January 9, 2017 10:10 AM IST
കുച്ചിപ്പുടിയുടെ ഭാവതലങ്ങൾ ആസ്വാദക സമക്ഷം പകർന്നാടിയതിന്റെ അനുഭവസമ്പത്തുമായി വെള്ളിത്തിരയിൽ അരങ്ങേറുകയാണ് സന്ധ്യ രാജു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിലൂടെയാണ് ഈ കുച്ചിപ്പുടി നർത്തകി സിനിമാലോകത്തെത്തുന്നത്. ’കെയർഫുൾ’ എന്ന പേരിട്ടിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായികയായാണ് സന്ധ്യ വേഷമിടുന്നത്.

ചിത്രത്തിന്റെ തിരക്കഥയിൽ ആകൃഷ്‌ടയായാണ് താൻ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് സന്ധ്യ പറയുന്നു. സത്യം കണ്ടെത്താൻ അന്വേഷണ നടത്തുന്ന ഒരു മാധ്യമപ്രവർത്തയുടെ വേഷമാണ് തനിക്ക് ഈ ചിത്രത്തിലെന്നും സന്ധ്യ പറഞ്ഞു. കേരളത്തിലുൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിൽ കുച്ചിപ്പുടി അവതരിപ്പിച്ചിട്ടുള്ള സന്ധ്യ നല്ലൊരു തീയറ്റർ ആർട്ടിസ്റ്റ് കൂടിയാണ്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.