അടിതെറ്റിയാൽ പുളളിപ്പുലിയും വീഴും
Thursday, January 12, 2017 7:35 AM IST
ഇരയെ കിട്ടിയതിന്റെ ആവേശത്തിൽ മരത്തിൽ കയറിപ്പോയ പുള്ളിപ്പുലിക്ക് കാലങ്ങു പിഴച്ചു. പിന്നെ പറയാനുണ്ടോ പൂരം. മരത്തിന്റെ മണ്ടയിൽ നിന്നു മുക്കുംകുത്തി താഴേക്ക്.

ദക്ഷിണാഫ്രിക്കയിലെ ലൊണ്ടൊലോസിയിലെ സംരക്ഷിത വനത്തിലാണ് സംഭവം. വനത്തിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളാണ് മരംകേറ്റത്തിൽ ആശാൻമാരായ പുള്ളിപ്പുലികളിലൊരാളുടെ അടിതെറ്റൽ കാമറയിൽ പകർത്തിയത്. വളരെ പണിപ്പെട്ട് വേട്ടയാടിയ മാനിനെയും കൊണ്ട് മരമുകളിലെത്തിയപ്പോഴായിരുന്നു പുലിയുടെ കാലൊന്ന് ’സ്ലിപ്പ്’ ആയത്.

വേഗത്തിന്റെ കാര്യത്തിൽ എതിരാളികളില്ലാത്ത പുള്ളിപ്പുലിയുടെ ’നിലംപതിക്കൽ വീഡിയോ ’സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഇരയെ വേട്ടയാടിയ ശേഷം മറ്റ് സഹജീവികളൊന്നും പങ്ക് ചോദിച്ച് വരാതിരിക്കാൻ ഒറ്റയ്ക്കിരുന്നു ശാപ്പിടാൻ പുള്ളിപ്പുലികൾ സ്‌ഥിരമായി മരത്തിന്റെ മുകളിലാണ് ഇരയുമായി കയറാറ്. തന്നെക്കാൾ ഇരട്ടി ഭാരമുള്ള കാട്ടുപോത്തിനെ വരെ ഇത്തരത്തിൽ കടിച്ചുപിടിച്ച് മരത്തിൽ കേറാൻ കഴിവുള്ളവയാണ് ഇവ. പറഞ്ഞിട്ടെന്താ കാര്യം, എത്ര കേമനാണെന്ന് പറഞ്ഞാലും അടിതെറ്റിയാൽ തീർന്നു സർവതും...

വീഡിയോ കാണാം:
https://www.youtube.com/embed/43gxG6LzDD0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.