ഇനി ചീപ്പും സ്മാർട്ടാ! സ്മാർട്ട് ഹെയർ ബ്രഷുമായി അമേരിക്കൻ കമ്പനി
Thursday, January 12, 2017 7:41 AM IST
സങ്കേതിക വിദ്യകളിലെ നൂതന സംവിധാനങ്ങൾ കേശ സംരംക്ഷണത്തിനായും ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ കെരസ്താസ്. തലമുടി ചീകുന്നതിനായി സെൻസറുകൾ ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഹെയർ ബ്രഷുകൾ അവതരിപ്പിച്ചാണ് ഈ കമ്പനി വാർത്ത സൃഷ്‌ടിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുമായി ഘടിപ്പിച്ചിരിക്കുന്ന ഈ സവിശേഷ ചീപ്പിന് കരുത്തുള്ള മുടിയിഴകളും കരുത്തില്ലാത്തവയും തരിച്ചറിയാൻ സാധിക്കും. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിൽ മുടി ചീകുമ്പോൾ ചൂട് ക്രമീകരിക്കാനും ഈ സ്മാർട്ട് ചീപ്പിന് സാധിക്കും. തലയുടെ ഏത് ഭാഗത്ത,് ഏത്ര ശക്‌തിയിൽ ചീകണം തുടങ്ങിയ കാര്യങ്ങളും ഈ ചീപ്പ് പറഞ്ഞു തരും.

മുടിയിഴകളുടെ ഏണ്ണം കൂടിയാലും ക്രമാതീതമായി മുടി നഷ്‌ടപ്പെട്ടാലും സ്മാർട്ട് ചീപ്പ് ഉപയോക്‌താവിന് അപായ സൂപന നൽകും. കൂടാതെ ഓരോ ഉപയോക്‌താവിന്റെയും മുടിയുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം മൊബൈൽ ആപ്പിലൂടെ കൃത്യസമയങ്ങളിൽ അറിയിക്കാനും ഈ സ്മാർട്ട് ഹെയർ ബ്രഷിൽ സംവിധാനമുണ്ട്. ലാസ് വേഗാസിൽ നടന്ന കൺസ്യൂമർ ഇലകട്രോണിക് പ്രദർശനത്തിലാണ്(സിഇഎസ്) വിത്തിംഗിസിന്റെ ’ സഹകരണത്തോടെ കെരസ്താസ് നിർമിച്ച ഈ ഉപകരണം അവതരിപ്പിച്ചത്. രണ്ട് വർഷത്തോളം നിണ്ട ഗവേഷണങ്ങൾക്കൊടുവിൽ നിർമിച്ച ഈ ഹെയർ ബ്രഷിനാണ് സിഇഎസ് ഇന്നോവേഷൻ പുരസ്കാരം ലഭിച്ചതും. ഈ വർഷം പകുതിയോടെ വിപണിയിലെത്തുന്ന ഈ സ്മാർട്ട് ചീപ്പിന് 200യുഎസ് ഡോളറാണ് (ഏകദേശം13,000രൂപ) വില.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.