ചീങ്കണ്ണിയും ഭീമൻ പാമ്പും നേർക്കുനേർ; മരണയുദ്ധത്തിന്റെ വീഡിയോ കാണാം
Thursday, January 12, 2017 7:42 AM IST
ഇരയെ വരിഞ്ഞു മുറുക്കുന്ന പെരുമ്പാമ്പും ശത്രുവിനെ കടിച്ചു കീറുന്ന ചീങ്കണ്ണിയും ഏറ്റുമുട്ടിയാലോ...? വിജയം ആർക്കെന്ന് പറയുക അസാധ്യം. സൗത്ത് ഫ്ളോറിഡയിലെ എവർഗ്ലേഡ്സിലുള്ള ഒരു തടാകത്തിലാണ് പെരുമ്പാമ്പും ചീങ്കണ്ണിയും ഏറ്റുമുട്ടിയത്. ബർമാസ് ഇനത്തിൽപ്പെട്ട 15 അടിനീളമുള്ള പെരുമ്പാമ്പാണ് ചീങ്കണ്ണിയുമായി പോരിനിറങ്ങിയത്.

സംഘട്ടനത്തിന്റെ ആദ്യ നിമിഷങ്ങളിൽ വീറോടെ പൊരുതിയ ചീങ്കണ്ണി പെരുമ്പാമ്പിന്റെ വായിലും കഴുത്തിലും കടിച്ച് പരിക്കേൽപ്പിരുന്നു. എന്നാൽ അസ്‌ഥിയൊടിക്കുന്ന തരത്തിലുള്ള കരുത്തൻ പാമ്പിന്റെ ചുറ്റിവിരിയലിനെ അതിജീവിക്കാൻ ചീങ്കണ്ണിക്കായില്ല. പാമ്പ് വിരഞ്ഞു മുറുക്കിയ ചീങ്കണ്ണി അരമണിക്കൂറിന് ശേഷം വെള്ളത്തിൽ ചത്തുമലച്ച് പൊങ്ങിവന്നു. ജോ കപ്പോസി എന്ന മാധ്യമ പ്രവർത്തകനാണ് ഞെട്ടിപ്പിക്കുന്ന വീഡിയോദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.

വീഡിയോ കാണാം...
https://www.youtube.com/embed/G17BhD1cQkA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.