ദേ പിന്നേം ഗിന്നസ്! ലോക റിക്കാർഡുകൾ വാരിക്കൂട്ടുന്നത് ഹോബിയാക്കി ഒരു കുഞ്ഞൻ നായ
Thursday, January 12, 2017 7:44 AM IST
എല്ലാ വർഷവും ഓരോ ഗിന്നസ് റിക്കാർഡ് നേടിയില്ലെങ്കിൽ ഇവന് ആകെപ്പാടെ ഒരു ശ്വാസംമുട്ടലാ. പറഞ്ഞുവരുന്നത് ജപ്പാനിലെ ഷിസുവോക്കയിലുള്ള പ്യൂരിൻ എന്ന നായയെപ്പറ്റിയാണ്. സാഹസപ്രകടനങ്ങളുടെ പേരിൽ നിരവധി ലോക റിക്കാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ബീഗിൾ ഇനത്തിൽപ്പെട്ട ഈ നായ ഇതാ പുതിയൊരു ഗിന്നസ് നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

തന്റെ യജമാനനായ മകോട്ടൊ കുമ്കായിയുമായി ചേർന്ന് റോപ്പ് ഉപയോഗിച്ചുള്ള ’സ്കിപ്പ് ജംപിംഗ്’ നടത്തിയാണ് ഈ വിരുതൻ നായ ഗിന്നസ് ബുക്കിൽ വീണ്ടും പേര് കുറിച്ചത്. ഇരുവരും ചേർന്ന് ഒരു മിനിറ്റിൽ 58 ’കയർചാട്ടം’നടത്തിയാണ് റിക്കാർഡിട്ടത്. ഒരു മിനിറ്റിൽ 51 ചാട്ടം നടത്തി കഴിഞ്ഞ വർഷം നേടിയ തങ്ങളുടെ തന്നെ ലോക റിക്കാർഡാണ് ഇരുവരും ചേർന്ന് തിരുത്തിയെഴുതിയത്.

ഗോൾ പോസ്റ്റിൽ ഗോളിയായി നിന്ന് ഒരു മിനിറ്റ് സമയത്തിനുള്ളിൽ നിരവധി പന്തുകൾ വലയിലാവാതെ കാത്തതിന്റെ റിക്കാർഡ് 2015ലും 2016ലും പ്യൂരിൻ കരസ്‌ഥമാക്കിയിരുന്നു. കൂടാതെ പന്തിൽ അള്ളിപ്പിടിച്ചിരുന്ന് കൂടുതൽ ദൂരം സഞ്ചരിച്ചതിന്റെ റിക്കാർഡും ഈ നായയുടെ പേരിലാണ്. 11 വയസുമാത്രം പ്രായമുള്ള തന്റെ ഓമന നായയ്ക്ക് ഇനിയും റിക്കാർഡുകൾ നേടിയെടുക്കാനുള്ള ബാല്യം ഉണ്ടെന്നാണ് ഉടമയായ മകോട്ടൊ പറയുന്നത്.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.