ചന്ദ്രൻ ചെറുപ്പക്കാരനല്ല; സൂപ്പർ സീനിയർ!
Saturday, January 14, 2017 11:02 PM IST
1971ൽ അപ്പോളോ 14 എന്ന പേടകം ചന്ദ്രനിൽനിന്നു ചില കല്ലുകൾ കൊണ്ടുവന്നിരുന്നു. അതു പ്രകാരം ശാസ്ത്രജ്‌ഞർ ചന്ദ്രൻറെ ഏകദേശ പ്രായം കണക്കുകൂട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഏവരെയും സ്തബ്ധരാക്കുന്ന ആ കണ്ടെത്തൽ നടന്നു. ശാസ്ത്രലോകം ഇത്രനാൾ വിചാരിച്ചിരുന്നതിലും പ്രായമുണ്ട് ചന്ദ്രന്. ഒന്നോ രണ്ടോ വയസിൻറെ വ്യത്യാസമല്ല കക്ഷിക്ക് ഇതോടെ വന്നത്.

പുതിയ കണ്ടെത്തൽ പ്രകാരം ചന്ദ്രൻറെ പ്രായം 451 കോടി വർഷമാണ്. നേരത്തേ കരുതിയിരുന്നതിലും 14 കോടി വർഷം അധികം പ്രായം. പുതിയ പഠനറിപ്പോർട്ടുകൾ പ്രകാരം സൗരയൂഥം ഉണ്ടായതിനു ശേഷം 600 ലക്ഷം വർഷത്തെ കാത്തിരിപ്പാണ് ചന്ദ്രൻറെ പിറവിക്കായി ഉണ്ടായിരുന്നതെന്നാണ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.