ഇതു ഞാനല്ലേ..? തന്റെ മെഴുക് പ്രതിമ കണ്ട് ബിഗ് ബിയും ഞെട്ടി
Sunday, January 15, 2017 12:29 AM IST
ഡൽഹിയിൽ പുതുതായി പ്രവർത്തനാമാരംഭിച്ച മാഡം തുസാദ്സ് മെഴുക് മ്യൂസിയത്തിൽ സ്‌ഥാപിച്ച ജീവൻ തുടിക്കുന്ന തന്റെതന്നെ മെഴുക് പ്രതിമ കണ്ട് സാക്ഷാൽ ബിഗ്ബിയും ഞെട്ടി. മെഴുക് പ്രതിമയുടെ ഒരു ക്ലോസപ്പ് ചിത്രം തന്റെ ടിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്താണ് ബോളിവുഡിന്റെ ഷെഹൻഷാ തന്റെ അദ്ഭുതം പ്രകടിപ്പിച്ചത്. ഇതു കണ്ടാൽ തന്റെ ഫോട്ടോഗ്രാഫ് ആണെന്നേ തോന്നു എന്ന് കുറിപ്പോടെയായിരുന്നു ബിഗ്ബി ചിത്രം ഷെയർ ചെയ്തത്.

നിരവധി ആളുകളാണ് അമിതാഭിന്റെ മെഴുക് പ്രതിമ കാണാൻ ഡൽഹിയിലെ മെഴുക് മ്യൂസിയത്തിലേക്ക് ഒഴുകുന്നത്്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബോളിവുഡ് താരങ്ങളുടെയുമെല്ലാം മെഴുക് പ്രതിമകൾ ഉടൻതന്നെ മ്യൂസിയത്തിൽ ഉയരും. ലണ്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാഡം തുസാദ്സ് മെഴുക് മ്യൂസിയത്തിന് ലോകത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.