ഹോട്ടലിൽ വിളമ്പിയത് മനുഷ്യമാംസം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹോട്ടൽ ജീവനക്കാരൻ
Sunday, January 15, 2017 12:32 AM IST
ഹോട്ടലിൽ മനുഷ്യമാംസം വിളമ്പിയതായി വെളിപ്പെടുത്തൽ. ഇറ്റലിയിലെ പാദുവയിലുള്ള ഒരു ചൈനീസ് റസ്റ്റോറന്റിലെ ജീവനക്കാരനാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാംസം ചെത്തിമാറ്റിയ നിലയിലുള്ള മനുഷ്യന്റെ കാലുകളുടെ ചിത്രവും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്.

ഹോട്ടലിന്റെ അടുക്കളയിൽ നിന്ന് കാമറയിൽ പകർത്തിയതാണ് ഈ ചിത്രങ്ങളെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. സ്ളോവേനിയക്കാരനായ ഉപഭോക്‌താവിന് നൽകിയ ഭക്ഷണത്തിലാണ് മനുഷ്യമാംസം അടങ്ങിയിരുന്നതെന്നും ഇയാൾ പറഞ്ഞു. സംഭവം വിവാദമായതിനെത്തുടർന്ന് ഇറ്റാലിയൻ പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലിനെതിരേ അന്വേഷണം ആരംഭിച്ചുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.