‘മാരിവില്ല്...’ മുന്തിരിവള്ളികളിലെ രണ്ടാമത്തെ സോംഗ് ടീസറെത്തി
Monday, January 16, 2017 4:26 AM IST
മോഹൻലാലിന്റെ ക്രിസ്മസ് റിലീസ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ രണ്ടാമത്തെ സോംഗ് ടീസർ എത്തി. ബിജിപാൽ ആലപിച്ച മാരിവില്ല് എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ഡി.ബി. അജിത്കുമാറിന്റെ വരികൾക്ക് ബിജിപാൽ ഈണം നല്കിയിരിക്കുന്നു.

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിൽ ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ദൃശ്യത്തിനു ശേഷം മോഹൻലാലും മീനയും ജോഡികളാകുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, അലൻസിയർ, സുധീർ കരമന, ജോയ് മാത്യു, ആശ ശരത്, ശ്രിന്ദ, രശ്മി ബോബൻ, ബിന്ദു പണിക്കർ, ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് സന്തോഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എം. സിന്ധുരാജിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി. അജിത് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, ബിജിപാൽ എന്നിവർ സംഗീതം നല്കുന്നു. വീക്കൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.

വീഡിയോ കാണാം:
https://www.youtube.com/embed/ixpGgaT_Uik
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.