സെൽഫിയെടുത്തത് ഇഷ്‌ടപ്പെട്ടില്ല; സഞ്ചാരിക്ക് ഒറാംഗ് ഊട്ടാന്റെ ഉഗ്രൻ പണി
Monday, January 16, 2017 5:44 AM IST
ഇന്തോനേഷ്യയിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയതായിരുന്നു അവർ. തടാകത്തിലൂടെ വഞ്ചിയിൽ യാത്ര ചെയ്യുന്പോൾ ദാണ്ടടാ നമ്മുടെ ഒറാംഗ് ഊട്ടാൻ. ആള് മുടിഞ്ഞ കന്പനി. ഒരു കൊന്പിൽനിന്നും അടുത്ത കൊന്പിലേക്കുള്ള അവൻറെ ചാട്ടം ഒന്നു കാണേണ്ടതു തന്നെയാണ്.

ഇങ്ങനെ ചാടി രസിപ്പിച്ച അവനോടു സഞ്ചാരികൾക്കു ഒരു ഇഷ്ടം തോന്നി. ആർക്കാണെങ്കിലും ആ ഇഷ്‌ടം തോന്നും. അതുകൊണ്ട് തന്നെ സഞ്ചാരികൾ അവനു ഭക്ഷണം നൽകി. ആദ്യം എറിഞ്ഞു കൊടുക്കുകയായിരുന്നു. അതവൻ കഴിച്ചു. ഇതു കണ്ടപ്പോൾ സഞ്ചാരികൾ ക്കും ആവേശമായി. ഒരാൾ ഇത്തിരിയും കൂടെ കടന്നു കൈയിൽ വച്ചു ഭക്ഷണം നൽകി. കൈയിൽ വച്ചു നൽകിയ ഭക്ഷണവും കഴിച്ചു.

അപ്പോഴാണ് കൂട്ടത്തിൽ ഒരാൾക്കു ആ ബുദ്ധി തോന്നിയത്. ഒരു സെൽഫി എടുക്കണമെന്നു. അതു നാശമായി. നമ്മുടെ ഒറാംഗ് ഊട്ടാനു അതു ഇഷ്‌ടപ്പെട്ടില്ല. കക്ഷി അതു പ്രകടിപ്പിക്കുകയും ചെയ്തു. മുഖത്തിനിട്ട് ഒരു അടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.