നായകൻ ഉണ്ണിമുകുന്ദൻ, കൂടെ ജയറാമും ആശാ ശരതും; മലയാളീ താരപ്രഭയിൽ തെലുങ്ക് ചിത്രം ’ഭഗ്മതി’
Monday, January 16, 2017 7:07 AM IST
ജയറാം, ആശാ ശരത്, ഉണ്ണി മുകുന്ദൻ തുടങ്ങിയ മലയാളീ താരങ്ങൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രവുമായി സംവിധായകൻ ജി. അശോക്. ഭഗ്മതി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളി യുവതാരം ഉണ്ണി മുകുന്ദൻ ആണ് നായകൻ. ശക്‌തി എന്ന സാമൂഹ്യ പ്രവർത്തകനെയാണ് ചിത്രത്തിൽ ഉണ്ണി അവതരിപ്പിക്കുന്നത്.

ഈശ്വർ പ്രസാദ് എന്ന കേന്ദ്രമന്ത്രിയായാണ് ജയറാം ചിത്രത്തിൽ വേഷമിടുന്നത്. മുപ്പതു വർഷത്തോളമായി ജനസേവനം നടത്തുന്ന സത്യസന്ധനായ ഒരു രാഷ്ര്‌ടീയ നേതാവിനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ അശോക് പറഞ്ഞു. ജോലിയിൽ വിട്ടുവീഴ്ചയില്ലാത്ത ശക്‌തയായ പോലീസ് ഓഫീസറായി മലയാളി നടി ആശാ ശരത്തും ചിത്രത്തിൽ എത്തുന്നു. ഇതിനു മുമ്പ് ദൃശ്യത്തിൽ തെലുങ്ക് റീമേക്കിലും ആശ ശരത്ത് അഭിനയിച്ചിരുന്നു. അനുഷ്ക ഷെട്ടിയാണ് നായിക. ഈ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.