താര നിശപോലൊരു മാമ്മോദീസ രാവ്
Tuesday, January 17, 2017 5:50 AM IST
ഏതൻ അലീന അൽഫോൺസ് പുത്രന്റെ മാമ്മോദീസയക്ക് എത്തിയത് മലയാളത്തിന്റെ താര ലോകം. വെള്ളിത്തിരയിൽ തിളങ്ങുന്ന നക്ഷത്രങ്ങളുടെ സാനിധ്യത്തിൽ ഏതൻ അലീന അൽഫോൺസ് പുത്രന്റെ കുഞ്ഞ് നെറുകയിൽ മാമ്മോദീസ വെള്ളം വീണു... പ്രേമം, നേരം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ അൽഫോൺസ് പുത്രന്റെ ‘പൊന്നു പുത്രന്റെ’ മാമ്മോദീസായ്ക്കാണ് താര നിശയെ അനുസ്മരിപ്പിക്കുംവിധം മലയാളത്തിലെ അഭിനയപ്രതിഭകൾ എത്തിച്ചേർന്നത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി, ദിലീപ്, ജയസൂര്യ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, സലിം കുമാർ, നാദിർഷ, നസ്രിയ, മീനാക്ഷി ദിലീപ്. തുടങ്ങിയവർ പങ്കെടുത്തു. മനോഹരമായി അലങ്കരിച്ച വേദിയിൽ അൽഫോൺസിന്റെ കുടുംബാഗങ്ങൾക്കൊപ്പം നസ്രിയ ഏതാനും ചുവടുകൾ വച്ചതും ശ്രദ്ധേയമായി. 2015 ഓഗസ്റ്റ് 22–നായിരുന്നു അൽഫോൺസ്–അലീന ദമ്പതികളുടെ വിവാഹം.

വീഡിയോ കാണാം
https://www.youtube.com/embed/sd9iUFGmmV8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.