അ​ര​യ​ന്ന​ത്തെ ര​ക്ഷി​ക്കാ​ൻ ട്രെ​യി​ൻ ഇ​ഴ​ഞ്ഞ​ത് കി​ലോ​മീ​റ്റ​റു​ക​ൾ !
Friday, January 20, 2017 9:15 AM IST
സ​മ​യ​ത്തി​ന്‍റെ​യും വേ​ഗ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ഒ​രു വീ​ട്ടു വി​ഴ്ച​യു​മി​ല്ലാ​ത്ത ട്രെ​യി​നി​നെ​പ്പോ​ലും മു​ട്ടു കു​ത്തി​ച്ച ഒ​രു അ​ര​യ​ന്ന​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്താ താ​രം. ഇം​ഗ്ല​ണ്ടി​ലാ​ണ് സം​ഭ​വം. ടെ​ഡിം​ഗ്ട​ണി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് കു​തി​ച്ച വാ​ട്ട​ർ​ലൂ സ​ർ​വീ​സ് ട്രെ​യി​ൻ ആ​ണ് അ​ര​യ​ന്ന സു​ന്ദ​രി​യു​ടെ മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്.

പാ​ള​ത്തി​ലൂ​ടെ അ​ര​യ​ന്നം ന​ട​ക്കു​ന്ന​ത് ദൂ​രെ നി​ന്ന് ക​ണ്ട ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​നി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ല പ്രാ​വ​ശ്യം ഹോ​ണ്‍ മു​ഴ​ക്കി​യി​ട്ടും പാ​ള​ത്തി​ൽ നി​ന്ന് മാ​റാ​ൻ അ​ര​യ​ന്നം കൂ​ട്ടാ​ക്കി​യ​തു​മി​ല്ല. ഒ​രു കൂ​സ​ലു​മി​ല്ലാ​തെ പാ​ള​ത്തി​ലൂ​ടെ കു​ണു​ങ്ങി​ന​ട​ന്ന അ​ര​യ​ന്ന​ത്തി​ന് പി​ന്നാ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ച് കി​ലോ​മീ​റ്റ​റു​ക​ളാ​ണ് ട്രെ​യി​ൻ ഇ​ഴ​ഞ്ഞ് നീ​ങ്ങി​യ​ത്.

രാ​വി​ലെ​യാ​യി​രു​ന്ന​തി​നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തേ​ണ്ടി​യി​രു​ന്ന യാ​ത്ര​ക്കാ​രി​ൽ പ​ല​രും ട്രെ​യി​ൻ ഇ​ഴ​യു​ന്ന​തി​നെ​ചൊ​ല്ലി ബ​ഹ​ളം വെ​ക്കാ​നും തു​ട​ങ്ങി. അ​പ്പോ​ഴാ​ണ് അ​ര​യ​ന്ന സു​ന്ദ​രി പാ​ള​ത്തി​ലൂ​ടെ ഉ​ലാ​ത്തു​ന്ന വി​വ​രം റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ട്രെ​യി​നു​ള്ളി​ൽ അ​നൗ​ണ്‍​സ് ചെ​യ്ത​ത്.

ഇ​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ അ​ര​യ​ന്ന​ത്തെ മാ​റ്റാ​ൻ ആ​വു​ന്ന​ത്ര ശ്ര​മി​ച്ചി​ട്ടും ന​ട​ന്നി​ല്ല. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​ഴ​ഞ്ഞു നീ​ങ്ങി​യ ട്രെ​യി​ൻ ഒ​ടു​വി​ൽ അ​ര​യ​ന്ന​ത്തി​ന് അ​ലി​വ് തോ​ന്നി സ്വ​യം പാ​ള​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​പ്പോ​ഴാ​ണ് പ​ഴ​യ വേ​ഗം വീ​ണ്ടെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​ർ​ക്ക് ചെ​റി​യ അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും കൃ​ത്യ സ​മ​യ​ത്ത് ട്രെ​യി​നി​ന്‍റെ വേ​ഗ​ത കു​റ​ച്ച് അ​ര​യ​ന്ന​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച ലോ​ക്കോ പൈ​ല​റ്റി​നും ജീ​വ​ന​ക്കാ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ളേ​റെ ല​ഭി​ച്ചു​ക​ഴി​ഞ്ഞു.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.