ഏമാൻമാരേ ഏമാൻമാരേ.... ഒരു മെക്സിക്കൻ അപാരതയിലെ ഇടിവെട്ട് ഗാനമെത്തി
Saturday, January 21, 2017 10:30 PM IST
ടോവിനോ തോമസ് നായകനായെത്തുന്ന കാന്പസ് ചിത്രം ന്ധഒരു മെക്സിക്കൻ അപാരത’യിലെ ഗാനം പുറത്തിറക്കി. ഏമാൻമാരേ ഏമാൻമാരേ എന്നു തുടങ്ങുന്ന ഗാനം ഷെബിൻ മാത്യു ആണ് ആലപിച്ചിരിക്കുന്നത്. ഗാനം എഴുതി സംഗീതം നല്കിയിരിക്കുന്നത് രഞ്ജിത്ത് ചിറ്റടി. ടോവിനോയും നീരജ് മാധവും ഗാനത്തിലെത്തുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ കാന്പസ് നൊസ്റ്റാൾജിയയുമായെത്തുന്ന ചിത്രം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്നു. പഴയകാല കാന്പസ് രാഷ്ടീയത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. 44 വർഷം മുന്പുള്ള എറണാകുളം മഹാരാജാസ് കോളജാണു പശ്ചാത്തലം. സംവിധായകൻ രൂപേഷ് പീതാംബരൻ, നീരജ് മാധവ്, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോണ്‍ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്നു. ജൂഡ് ആന്‍റണി ജോസഫിന്‍റേതാണ് രചന.

വീഡിയോ കാണാം:
https://www.youtube.com/embed/7KvyJ7cjgNU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.