കാ​ൻ​വാ​സി​ൽ പു​ല്ല് വ​ള​ർ​ത്തി മനോഹരചി​ത്രങ്ങൾ വ​ര​ച്ച് ക​ലാ​കാ​ര​ൻ​മാ​ർ
Monday, January 23, 2017 9:23 AM IST
വ​ല്ല​ഭ​ന് പു​ല്ലും ആ​യു​ധം എ​ന്ന് കേ​ട്ടി​ട്ടി​ല്ലേ...​ബ്രി​ട്ട​ണി​ലു​ള്ള ര​ണ്ട് ചി​ത്ര​കാ​ര​ൻ​മാ​ർ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ ആ​യു​ധ​മാ​ക്കു​ന്ന​തും പ​ച്ച​പ്പു​ൽ​നാ​ന്പു​ക​ളാ​ണ്... ഹെ​ത​ർ അ​ർ​ക്കോ​യ്ഡ്, ഡാ​ൻ ഹാ​ർ​വി എ​ന്നീ ക​ലാ​കാ​ര​ൻ​മാ​രാ​ണ് കാ​ൻ​വാ​സി​ൽ പു​ല്ല് വ​ള​ർ​ത്തി മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ലോ​ക​ത്തി​ന് വി​സ്മ​യ​മാ​കു​ന്ന​ത്.

എ​ങ്ങ​നെ​യാ​ണ് പു​ൽ​ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന​യെ​ന്ന് പ​റ​യാം. ര​ചി​ക്കേ​ണ്ട ചി​ത്ര​ത്തി​ന്‍റെ ആ​കൃ​തി​യി​ൽ വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ൽ പു​ൽ​വി​ത്തു​ക​ൾ ഒ​ട്ടി​ച്ചു​വെ​യ്ക്കു​ന്ന​താ​ണ് ചി​ത്ര​ര​ച​ന​യു​ടെ ആ​ദ്യ​ഘ​ട്ടം. ഇ​രു​ട്ടു​മു​റി​യി​ലാ​ണ് ഈ ​കാ​ൻ​വാ​സ് സൂ​ക്ഷി​ക്കേ​ണ്ട​ത്. കാ​ൻ​വാ​സി​ൽ മു​ള​ച്ച് തു​ട​ങ്ങു​ന്ന പു​ൽ​ത്തു​ന്പു​ക​ളി​ൽ പ​ല​യ​ള​വി​ൽ സൂ​ര്യ​പ്ര​കാ​ശം പ​തി​പ്പി​ക്കു​ന്ന​താ​ണ് അ​ടു​ത്ത ഘ​ട്ടം.

കാ​ൻ​വാ​സി​ൽ ക​ടും പ​ച്ച നി​റ​ത്തി​ലു​ള്ള പു​ൽ​നാ​ന്പു​ക​ൾ വ​ള​രേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൂ​ര്യ​പ്ര​കാ​ശം പ​തി​പ്പി​ക്കും. ഇ​ളം​പ​ച്ച നി​റ​മു​ള്ള പു​ൽ​നാ​ന്പു​ക​ൾ വ​ള​രാ​നാ​യി നേ​രി​യ പ്ര​കാ​ശ​വും. ഇ​ങ്ങ​നെ പ​ല ഷേ​ഡു​ക​ളി​ൽ വ​ള​രു​ന്ന പു​ല്ലു​ക​ളെ വെ​ട്ടി​യൊ​തു​ക്കു​ന്ന​തോ​ടെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ കാ​ൻ​വാ​സി​ൽ തെ​ളി​യും. പ​റ​യാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണെ​ങ്കി​ലും പ്ര​കാ​ശ​ത്തെ​യും വ​ർ​ണ​ത്തെ​യും പ​റ്റി വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​തെ ഈ ​പ​ണി​ക്കി​റ​ങ്ങി​യാ​ൽ കാ​ൻ​വാ​സി​ൽ പു​ൽ​വ​ള​ർ​ത്താ​മെ​ന്നാ​ല്ലാ​തെ ചി​ത്രം വി​രി​യി​ല്ല.

ഇ​ത്ത​ര​ത്തി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട ത​യാ​റെ​ടു​പ്പി​ലൂ​ടെ ന​ട്ടു​വ​ള​ർ​ത്തി​യ പു​ൽ​ചി​ത്ര​ങ്ങ​ൾ ഹെ​ത​റും ഡാ​ൻ ഹാ​ർ​വി​യും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചു​ക​ഴി​ഞ്ഞു. വി​ന്േ‍​റ​ജ് ശൈ​ലി​യി​ലും ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ലു​മു​ള്ള ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ പു​ല്ല് വി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് തോ​ന്നു​ക​യേ​യി​ല്ല. പ​ച്ച​പ്പി​ന്‍റെ വി​വി​ധ ഷേ​ഡു​ക​ളി​ലു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു...



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.