ബഹുബലിയായി ഹരീഷ് റാവത്ത്; ഒപ്പം മോദിയും അമിത് ഷായും
Friday, February 3, 2017 3:24 AM IST
ബാഹുബലിയുടെ വേഷത്തിൽ ഉത്തരാഖണ്ഡിനെ തോളിലേറ്റുന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്‍റെ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം നടക്കുന്നവേളയിൽ റാവത്തിന്‍റെ ആരാധകർ പുറത്തിറക്കിയിരിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും വീഡിയോയിലുണ്ട്.

ഉത്തരാഖണ്ഡിന്‍റെ രക്ഷകൻ - ഹരീഷ് റാവത്ത് എന്ന പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മലനിരകളുടെയും ചിത്രങ്ങൾ കാണിക്കുന്നുണ്ട്. അമരേന്ദ്ര ബാഹുബലിയുടെ ചിത്രത്തിൽ ഹരീഷ് റാവത്തിന്‍റെ മുഖം സൂപ്പർ ഇംപോസ് ചെയ്താണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽ ബാഹുബലി ശിവലിംഗം എടുത്തുയർത്തുന്നത് പോലെ റാവത്ത് ഉത്തരാഖണ്ഡിന്‍റെ ആകൃതിയിലുള്ള പാറ എടുത്തുയർത്തുന്നതും കാണിക്കുന്നു.

ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡിൽ 71 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഹരീഷ് റാവത്ത്.

വീഡിയോ കാണാം:
https://www.youtube.com/embed/n0sz1P2vwVU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.