"പാറിപ്പറക്കൂ കിളീ...' എബിയിലെ ആദ്യഗാനമെത്തി
Sunday, February 5, 2017 12:00 AM IST
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ‘എബി’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. സംഗീത ശ്രീകാന്ത് ആലപിച്ച "പാറിപ്പറക്കൂ കിളീ' എന്ന ഗാനമാണ് യുട്യൂബിലെത്തിയത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിപാൽ ഈണംപകർന്നിരിക്കുന്നു.

പ്രശസ്ത പരസ്യ സംവിധായകൻ ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന സന്തോഷ് എച്ചിക്കാനമാണ് നിർവഹിക്കുന്നത്. വിനീത് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലിറ്റിൽ ബിഗ് പിക്ചേഴ്സിന്‍റെ ബാനറിൽ സുവിൻ കെ. വർക്കി നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സുധീർ സുരേന്ദ്രനാണ്. ബിജിപാൽ, അനിൽ ജോൺസൺ, ജയ്സൺ ജെ. നായർ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
https://www.youtube.com/embed/d1mP53DwvpQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.