ജോമോന്‍റെ സുവിശേഷങ്ങളിലെ കാത്തിരുന്ന ഗാനമെത്തി
Sunday, February 5, 2017 12:42 AM IST
ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ’ജോമോന്‍റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. പൂങ്കാറ്റേ എന്നു തുടങ്ങുന്ന ഗാനം ബൽറാമാണ് ആലപിച്ചിരിക്കുന്നത്. ദുൽഖറും മുകേഷുമാണ് തിരുപ്പൂരിൽ ചിത്രീകരിച്ച ഗാനരംഗത്തിലെത്തുന്നത്. മലയാളത്തിലെ പ്രമുഖ ഓഡിയോ ലേബലായ മ്യൂസിക് 247 ആണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതമൊരുക്കുന്നു.

മുകേഷാണ് ദുൽഖറിന്‍റെ അച്ഛന്‍റെ റോളിലെത്തുന്നത്. പ്രേമം ഫെയിം അനുപമ പരമേശ്വരനും, തമിഴ് നായിക ഐശ്വര്യ രാജേഷുമാണ് ദുൽഖറിന്‍റെ നായികമാരായെത്തുന്നത്. വിനു മോഹൻ, ഇന്നസെന്‍റ്, മുത്തുമണി, ഇർഷാദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വീഡിയോ ഗാനം കാണാം:
https://www.youtube.com/embed/m74jsmTlTIc
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.