വീരം 24ന് തീയറ്ററുകളിലെത്തും
Tuesday, February 7, 2017 4:47 AM IST
മലയാളത്തിന്‍റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരം ഈമാസം 24ന് തീയറ്ററുകളിൽ എത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 35 കോടിയാണു മുതൽമുടക്ക്. ബോളിവുഡ് താരങ്ങളായ കുനാൽ കപൂറും ദിവീന താക്കൂറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ലാൽ ജോസിന്‍റെ എൽജെ ഫിലിംസാണു ചിത്രം തീയറ്റുകളിൽ എത്തിക്കുന്നത്.

വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത ദുരന്തനാടകമായ മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തിൽ ചന്തു എന്ന മുഖ്യകഥാപാത്രത്തെയാണു കുനാൽ അവതരിപ്പിക്കുന്നത്. ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണു വീരം. ഷേക്സ്പിയറിന്‍റെ നാടകങ്ങളെ ആസ്പദമാക്കി തയാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തയാറാക്കുന്ന വീരം ഈ വർഷം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അർജുനൻ മാസ്റ്റാണ്. കാവാലം നാരായണപണിക്കരുടേതാണു വരികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.