500 പേരുള്ള ഇമ്മിണി വലിയ കുടുംബഫോട്ടോ!
Wednesday, February 8, 2017 4:42 AM IST
അ​ഞ്ചും പ​ത്തും പേ​രെ ഒ​രു ഫോ​ട്ടോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​ന്നെ എ​ന്തു​മാ​ത്രം ബു​ദ്ധി​മു​ട്ട്. എ​ന്നാ​ൽ, 500 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ക്കു​ന്ന കാ​ര്യ​ത്തെ​പ്പ​റ്റി ചി​ന്തി​ക്കാ​ൻ​കൂ​ടി കഴിയുമോ..? കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ചി​ത്ര​മാ​ണെ​ങ്കി​ൽ പി​ന്നെ പ​റ​യു​ക​യും വേ​ണ്ട. കു​ടും​ബ​ത്തി​ലു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ചൊ​ന്നു കി​ട്ടാ​ൻ​ത​ന്നെ പാ​ടാ​ണ്.

ചൈ​ന​യി​ലെ ഷി​ഷി വി​ല്ലേ​ജി​ലെ ഷെ​യ്ജിം​ഗ് പ്ര​വി​ശ്യ​യി​ൽ ഒ​രു കു​ടും​ബ​ഫോ​ട്ടോ എ​ടു​ത്തു. ചി​ത്ര​ത്തി​ലു​ള്ള​ത് 500 പേ​ർ! ബെ​യ്ജിം​ഗ്, സി​ൻ​ജി​യാ​ഗ്, താ​യ്‌​വാ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ചി​ത​റി​ക്കി​ട​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​ണ് ഈ ​അ​പൂ​ർ​വ ചി​ത്രം പി​റ​ന്ന​ത്. ഇ​വ​രെയെ​ല്ലാം ഒ​ന്നി​പ്പി​ക്കാ​ൻ ര​ണ്ട​ര​വ​ർ​ഷം വേ​ണ്ടി​വ​ന്നു. ഒ​രു ഡ്രോ​ണി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​ട്ടോ എ​ടു​ത്ത​ത്.

പാ​റ​ക്കെ​ട്ടു​ക​ളു​ടെ സ​മീ​പം പ​ല ത​ല​മു​റ​യി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ വ​രി​വ​രി​യാ​യി​ നി​ൽ​ക്കു​ന്ന ഈ ​ഫോ​ട്ടോ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഹി​റ്റാ​യിരി​ക്കു​ക​യാ​ണ്.
അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഫോ​ട്ടോ​യ്ക്കാ​യി നി​ൽ​ക്കാ​ൻ വേ​ണ്ടി​വ​ന്ന​ത് അ​ര​ മ​ണി​ക്കൂ​റാ​ണ്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.