കട്ടക്കലിപ്പുമായി മെക്സിക്കൻ അപാരതയുടെ ട്രെയിലർ
Wednesday, February 8, 2017 8:09 AM IST
ടോവിനോ തോമസ് നായകനായെത്തുന്ന കാന്പസ് ചിത്രം "ഒരു മെക്സിക്കൻ അപാരത’യുടെ ട്രെയിലർ റിലീസ് ചെയ്തു. 1.57 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ടോവിനോ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ടോവിനോയും നീരജ് മാധവും ഗായത്രി സുരേഷും ട്രെയിലറിലെത്തുന്നുണ്ട്. കാന്പസ് രാഷ്ട്രീയമാണ് ട്രെയിലറിൽ പ്രധാനമായുമുള്ളത്.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ കാന്പസ് നൊസ്റ്റാൾജിയയുമായെത്തുന്ന ചിത്രം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്നു. പഴയകാല കാന്പസ് രാഷ്ടീയത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. 44 വർഷം മുന്പുള്ള എറണാകുളം മഹാരാജാസ് കോളജാണു പശ്ചാത്തലം. സംവിധായകൻ രൂപേഷ് പീതാംബരൻ, നീരജ് മാധവ്, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോണ്‍ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്നു. ജൂഡ് ആന്‍റണി ജോസഫിന്‍റേതാണ് രചന.

ട്രെയിലർ കാണാം:
https://www.youtube.com/embed/zG6csQ68oSs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.