വീ​രം കാ​ണാ​ൻ കൊ​തി​ച്ചു ഹൃ​തി​ക് റോ​ഷ​നും
Friday, February 10, 2017 7:13 AM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ജയരാജ് ചി​ത്രം ’വീ​രം’ കാ​ണാ​ൻ അ​ക്ഷ​മ പ്ര​ക​ടി​പ്പി​ച്ച് ബോ​ളി​വൂ​ഡ് താ​രം ഹൃ​തി​ക്റോ​ഷ​ൻ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള ചി​ത്ര​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശി​ച്ച​ത്.

വീ​ര​ത്തി​ലെ മൂ​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് താ​രം കു​നാ​ൽ ക​പൂ​റു​മാ​യു​ള്ള ട്വി​റ്റ​ർ സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഹൃ​തി​ക് വീ​രം കാ​ണാ​നു​ള്ള ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. ഷാ​രു​ഖ് ചി​ത്രം ഡി​യ​ർ സി​ന്ദ​ഗി​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നും വീ​ര​ത്തി​ലെ പോ​രാ​ളി​യി​ലേ​ക്കു​ള്ള കു​നാ​ലി​ന്‍റെ മേ​ക്ക് ഓ​വ​ർ ഗം​ഭീ​ര​മാ​ണെ​ന്നും വീ​രം കാ​ണാ​ൻ താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ഹൃ​തി​ക് ട്വീ​റ്റ് ചെ​യ്ത​ത്.

വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ വി​ഖ്യാ​ത നാ​ട​ക​മാ​യ മാ​ക്ബ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വീ​രം ഈ ​മാ​സം 24നു ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 35 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം ജ​യ​രാ​ജി​ന്‍റെ ന​വ​ര​സ പ​ര​ന്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.