സൂ​ര്യ​യു​ടെ ’ദോ​ശ ച​ല​ഞ്ച്’ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണോ?
Friday, February 10, 2017 10:34 AM IST
ലോ​കം മു​ഴു​വ​ൻ ഹി​റ്റാ​യ ഐ​സ്ബ​ക്ക​റ്റ് ച​ല​ഞ്ചി​നു ശേ​ഷം രൂ​ചി​യു​ള്ള ദോ​ശ ച​ല​ഞ്ചു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​ക്ഷാ​ൽ സൂ​ര്യ. പു​രു​ഷ കേ​സ​രി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് സൂ​ര്യ ഈ ​വെ​റൈ​റ്റി ച​ല​ഞ്ച് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ദോ​ശ​കൊ​ണ്ടോ​രു തീ​റ്റ മ​ത്സ​ര​മാ​ണ് സൂ​ര്യ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു ക​രു​തി ദോ​ശ​ക്കൊ​തി​യ​ൻ​മാ​ർ സ​ന്തോ​ഷി​ക്കാ​ൻ വ​ര​ട്ടെ. സം​ഭ​വം അ​ത​ല്ല. നി​ങ്ങ​ളു​ടെ പ്രി​യ​ത​മ​യ്ക്ക് അ​ടു​ക്ക​ള​യി​ൽ ക​യ​റി ഒ​രു ദോ​ശ ഉ​ണ്ടാ​ക്കി കൊ​ടു​ക്ക​ണം. എ​ന്നി​ട്ട് അ​തി​ന്‍റെ ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ക്കു​ക​യും വേ​ണം.​ഇ​താ​ണ് ദോ​ശ ച​ല​ഞ്ച്.

ജ്യോ​തി​ക​യ്ക്കു ദോ​ശ​യു​ണ്ടാ​ക്കി ന​ൽ​കി​യ​തി​ന്‍റെ ചി​ത്രം സൂ​ര്യ ട്വി​റ്റ​റി​ൽ ഇ​ട്ട​തോ​ടെ മാ​ധ​വ​ൻ, വെ​ങ്ക​ട്പ്ര​ഭു, ജ​യ് തു​ട​ങ്ങി​യ ത​മി​ഴ് ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും ദോ​ശ​യു​ണ്ടാ​ക്കാ​ൻ അ​ടു​ക്ക​ളി​ൽ ക​യ​റി.

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ജ്യോ​തി​ക മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ’മ​ഗ​ളി​ർ മ​ട്ടു​മി​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റാ​ണ് സൂ​ര്യ​യ്ക്കു ദോ​ശ​ച​ല​ഞ്ചി​നു പ്രോ​ര​ണ​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ, വീ​ട്ട​മ്മാ​ർ ഇ​തു​വ​രെ​യു​ണ്ടാ​ക്കി​യ ദോ​ശ​യു​ടെ ക​ണ​ക്കു പ​റ​ഞ്ഞു പ​രി​ത​പി​ക്കു​ന്ന രം​ഗ​ങ്ങ​ളാ​ണ് കാ​ണി​ക്കു​ന്ന​ത്.

വീ​ട്ടി​ലെ​ല്ലാ​വ​ർ​ക്കും ദോ​ശ വി​ള​ന്പു​ന്ന നി​ങ്ങ​ൾ​ക്ക് ഇ​ന്നു​വ​രെ ആ​രെ​ങ്കി​ലും ദോ​ശ ഉ​ണ്ടാ​ക്കി ത​ന്നി​ട്ടു​ണ്ടോ എ​ന്നു വീ​ട്ട​മ്മ​മാ​രോ​ടു ജ്യോ​തി​ക ചോ​ദി​ക്കു​ന്ന​തും ടീ​സ​റി​ൽ കാ​ണാം.​സൂ​ര്യ​യൂ​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2 ഡി ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.