സാക്ഷാൽ ഹൃതിക് റോഷൻ കൊണ്ടുവരും, വീരത്തിന്‍റെ ട്രെയ്‌ലർ
Saturday, February 11, 2017 10:14 PM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ജയരാജ് ചി​ത്രം ’വീ​ര’ത്തിന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ 14നു പുറത്തിറങ്ങും. സാക്ഷാൽ‌ ഹൃതിക് റോഷനാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്. ചിത്രത്തിന്‍റെ വിതരണം നിർവഹിക്കുന്ന ലാൽ ജോസാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഒരു മലയാളചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ചിംഗ് ഇത്ര വിപുലമായി നടത്തുന്നത്. നേരത്തെ വീരം കാണാൻ കാത്തിരിക്കുന്നതായി ഹൃതിക് അറിയിച്ചിരുന്നു.

വീ​ര​ത്തി​ലെ മൂ​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് താ​രം കു​നാ​ൽ ക​പൂ​റു​മാ​യു​ള്ള ട്വി​റ്റ​ർ സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഹൃ​തി​ക് വീ​രം കാ​ണാ​നു​ള്ള ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. ഷാ​രു​ഖ് ചി​ത്രം ഡി​യ​ർ സി​ന്ദ​ഗി​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നും വീ​ര​ത്തി​ലെ പോ​രാ​ളി​യി​ലേ​ക്കു​ള്ള കു​നാ​ലി​ന്‍റെ മേ​ക്ക് ഓ​വ​ർ ഗം​ഭീ​ര​മാ​ണെ​ന്നും വീ​രം കാ​ണാ​ൻ താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ഹൃ​തി​ക് ട്വീ​റ്റ് ചെ​യ്ത​ത്.

വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ വി​ഖ്യാ​ത നാ​ട​ക​മാ​യ മാ​ക്ബ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വീ​രം ഈ ​മാ​സം 24നു ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 35 കോ​ടി മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം ജ​യ​രാ​ജി​ന്‍റെ ന​വ​ര​സ പ​ര​ന്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.