പ്രണയ ദിനം ആഘോഷിക്കാം കോവളത്തെ കടലിന്നടിയിൽ
Tuesday, February 14, 2017 1:10 AM IST
പ്രണയദിനം കുറച്ചു വ്യത്യസ്തമായി ആഘോഷിക്കാൻ ആലോചനയുള്ളവർ വണ്ടി നേരെ കോവളത്തേക്കു വിട്ടോളു...പവിഴപ്പുറ്റുകളുടെയും നക്ഷത്രമത്സ്യങ്ങളുടെയും സാനിധ്യത്തിൽ കടലാഴങ്ങളിൽ പ്രണയാർദ്രരാകാൻ ഇതാ സുവാർണാവസരം!. കോവളത്തെ ഗ്രോവ് ബീച്ചിലാണ് കടലിന്നടിയിൽ പ്രണയ ദിനാഘോഷം അരങ്ങേറുന്നത്.

രാജ്യത്ത് ആദ്യമായി കടലിന്നടിയിൽ കല്യാണം നടത്തി ചരിത്രം സൃഷ്ടിച്ച സ്കൂബാ ഡൈവിംഗ് വിദാഗ്ദരായ ബോണ്ട് സഫാരിയുടെ നേതൃത്വത്തിലാണ് കടലടിത്തട്ടിൽ പ്രണയ ദിനഘോഷം സംഘടിപ്പിക്കുന്നത്. എന്നാൽ വെറുതേ ഒരു ആഘോഷം മാത്രമല്ല തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ബോണ്ട് സഫാരിയ്ക്കു നേതൃത്വം കൊടുക്കുന്ന ജാക്സണ്‍ പീറ്റർ പറയുന്നു...

തെരുവോരങ്ങളേക്കാളേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ് ഇപ്പോൾ കടലാഴങ്ങൾ. കടൽ ജീവികൾക്കു വലിയ ഭീഷണയാണ് ഇതുമൂലമുണ്ടാകുന്നത്. കടലിലിറങ്ങുന്ന വിദഗ്ദരായ തങ്ങളുടെ മുങ്ങൾ വിദഗ്ദർ കടൽ തട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കരയിലെത്തിച്ചു സംസ്കരിക്കുമെന്നും ജാക്സണ്‍ പറഞ്ഞു. ഗ്രോവ് ബീച്ചിലെത്തുന്ന ആർക്കും ഈ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. പ്രണയ ദിനത്തിൽ പ്രകൃതിയോടുള്ള പ്രണയവും പുതുതലമുറയിൽ നിറയ്ക്കാനാണു തങ്ങൾ ഇതുവഴി ഉദ്ദേശിക്കുന്നതെന്നും ജാക്സണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.