മു​ഹ​മ്മ​ദ് അ​ൽ​ഷേ​ക്- ഇ​വ​നാ​ണ് ഗാ​സ​യി​ലെ സ്പൈ​ഡ​ർ​മാ​ൻ!
Thursday, February 16, 2017 6:47 AM IST
ഗാ​സ... യു​ദ്ധ ദു​ര​ന്ത​ങ്ങ​ൾ ആ​വോ​ളം പേ​റി​യ ഈ ​പ​ല​സ്തീ​ൻ ന​ഗ​ര​ത്തി​ൽ നി​ന്നും ഇ​താ ഒ​രു കു​ഞ്ഞു സ്പൈ​ഡ​ർ​മാ​ൻ! മു​ഹ​മ്മ​ദ് അ​ൽ​ഷേ​ക് എ​ന്ന 13 കാ​ര​നാ​ണ് ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സ്പൈ​ഡ​ർ​മാ​നാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ത​ല കീ​ഴാ​യി മ​റി​ഞ്ഞും ത​ല കു​ത്തി​ച്ചാ​ടി​യും ക​സ​ർ​ത്തു കാ​ണി​ച്ച മു​ഹ​മ്മ​ദി​ന് ഒ​ടു​വി​ൽ ഗി​ന്ന​സ് പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ജോ​ർ​ദാ​നി​ലെ അ​മ്മാ​നി​ൽ​വെ​ച്ചാ​യി​രു​ന്നു ഗി​ന്ന​സ് അ​ധി​കൃ​ത​ർ സ്പൈ​ഡ​ർ​മാ​നു ഗി​ന്ന​സ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ കു​ഞ്ഞു സ്പൈ​ഡ​ർ​മാ​ന്‍റെ ആ​ഭ്യാ​സ​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ അ​മ്മ​യ്ക്കും പ​രി​ശീ​ല​ക​നും ഈ ​പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. ജോ​ർ​ദാ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ അ​ഹ​മ്മ​ദി​ന്‍റെ അ​മ്മ​യേ​യും പ​രി​ശീ​ല​ക​നെ​യും അ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണ് കാ​ര​ണം.

ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ മ​റ്റൊ​രു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പ​മാ​ണ് മു​ഹ​മ്മ​ദി​നെ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. എ​ന്തൊ​ക്കെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി മു​ഹ​മ്മ​ദി​നെ വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടാ​ൻ പ്രാ​പ്ത​നാ​ക്കു​മെ​ന്നാ​ണ് പ​രി​ശീ​ല​ക​ൻ പ​റ​യു​ന്ന​ത്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/0xpkkZ2l_0U
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.