ദാ ഇതാണ് ആ അഭിമാനനിമിഷം..! റോക്കറ്റ് വിക്ഷേപണത്തിന്‍റെ സെൽഫി വീഡിയോയുമായി ഐഎസ്ആർഒ
Thursday, February 16, 2017 7:50 AM IST
104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപഥത്തിലെത്തിച്ചു റിക്കാർഡ് സൃഷ്ടിച്ച ഐഎസ്ആർഒ അതിന്‍റെ വിസ്മയിപ്പിക്കുന്ന സെൽഫി വീഡിയോ പുറത്തുവിട്ടു. പിഎസ്എൽവി-37 എന്ന റോക്കറ്റ് ആണ് 104 ഉപഗ്രഹങ്ങളെ 30 മിനിറ്റിനുള്ളിൽ വിവിധ ഭ്രമണപഥങ്ങളിൽ എത്തിച്ച് ഇന്ത്യയ്ക്ക് അഭിമാനമായത്.

ലോഞ്ചിംഗിനു ശേഷമുള്ള വിസ്മയകരമായ നിമിഷങ്ങളാണ് റോക്കറ്റിൽനിന്നു പകർത്തിയ രീതിയിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 104 ഉപഗ്രഹങ്ങളിൽ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. 96 എണ്ണം അമേരിക്കയുടേതാണ്. ഇതിൽ 88 എണ്ണം സാൻഫ്രാൻസിസ്കോയിലെ എർത്ത് ഇമേജിംഗ് കന്പനിയുടേതാണ്. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഇസ്രയേൽ, കസാക്ക്സ്ഥാൻ, യുഎഇ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും ദൗത്യത്തിൽ ഉൾപ്പെടുന്നു.

വീഡിയോ കാണാം:
https://www.youtube.com/embed/c0BpjPUT5FE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.