ജീ​വ​ൻ പ​ണ​യം​വ​ച്ചു ദു​ബാ​യി​യി​ൽ റ​ഷ്യ​ൻ സു​ന്ദ​രി​യു​ടെ ഫോ​ട്ടോ ഷൂ​ട്ട്
Thursday, February 16, 2017 9:52 AM IST
ലൈ​ക്കു​ക്ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രാ​ൻ ജീ​വ​ൻ പ​ണ​യം വെ​ച്ചു സെ​ൽ​ഫി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് അ​ല​ങ്ക​രി​ക്കാ​നാ​യി മ​ര​ണ​ത്തെ വെ​ല്ലു​വി​ളി​ച്ചു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ റ​ഷ്യ​ൻ സു​ന്ദ​രി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ദു​ബാ​യി​യി​ലാ​ണ് സം​ഭ​വം.

വി​ക്കി ഒ​ഡി​നി​റ്റ്കോ​വ എ​ന്ന 23 കാ​രി​യാ​ണ് ആ​യി​ര​മ​ടി ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​റ്റ​ക്കൈ​യി​ൽ​ത്തു​ങ്ങി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. 1,004 അ​ടി ഉ​യ​ര​മു​ള്ള ക​യാ​ൻ​സ് ട​വ​റി​ന്‍റെ മു​ക​ളി​ലാ​യി​രു​ന്നു യു​വ​തി​യു​ടെ സാ​ഹ​സ ഫോ​ട്ടോ ഷൂ​ട്ട്.

ട​വ​റി​ന്‍റെ മു​ക​ളി​ലെ​ത്തി​യ വി​ക്കി ഒ​രു വ​ലി​യ ബീ​മി​ൽ നി​ന്ന ശേ​ഷം സു​ഹൃ​ത്തി​ന്‍റെ കൈ​യി​ൽ പി​ടി​ച്ചു പി​ൻ​വ​ശ​ത്തേ​ക്കു വ​ള​ഞ്ഞാ​ണ് ആ​ദ്യം ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ​ത​ത്.

എ​ന്നാ​ൽ ഈ ​ചി​ത്ര​ങ്ങ​ൾ​ക്കു മി​ക​വു പോ​രെ​ന്നു തോ​ന്നി​യ​തി​നാ​ൽ കൂ​ട്ടു​കാ​ര​ന്‍റെ കൈ​യി​ൽ​പി​ടി​ച്ച് ബീ​മി​ൽ നി​ന്നി​റ​ങ്ങി തൂ​ങ്ങി​ക്കി​ട​ന്നാ​ണ് ര​ണ്ടാം വ​ട്ടം ചി​ത്ര​ങ്ങ​ൾ​ക്കു പോ​സ് ചെ​യ്ത​ത്. ഈ ​ചി​ത്ര​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ട്ട​തോ​ടെ വി​ക്കി സാ​ഹ​സ ഫോ​ട്ടോ​ഷൂ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പേ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ക​ര​ബ​ല​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് സാ​ഹ​സ​ചി​ത്ര​ങ്ങ​ൾ​ക്കു ത​യാ​റാ​യ​തെ​ന്നു വി​ക്കി പ​റ​ഞ്ഞു.

ജീ​വ​ൻ​പ​ണ​യം വ​ച്ചു വി​ക്കി ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത​ത് എ​ന്താ​യാ​ലും വെ​റു​തെ​യാ​യി​ല്ല. ആ​കാ​ശ​ത്തി​നും ഭൂ​മി​ക്കും മ​ധ്യേ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വി​ക്കി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ചിത്രങ്ങളും വീഡിയോയും കാണാം:




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.