എ​സ്ര​യി​ലെ റോ​സി ഇ​നി കൊ​ച്ചി​ക്കാ​ര​ൻ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക
Sunday, February 19, 2017 4:17 AM IST
അ​ഭി​നേ​താ​വാ​യ സ​ലാം ബു​കാ​രി ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കൊ​ച്ചി​ക്കാ​രി ആ​ൻ ശീ​ത​ൾ നാ​യി​ക​യാ​കു​ന്നു. പൃ​ഥ്വി​രാ​ജ് ചി​ത്രം ’എ​സ്ര​യി​ലെ’ റോ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​യാ​യ ആ​ൻ​ശീ​ത​ളി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ദു​ൽ​ഖ​റി​നൊ​പ്പം.

ത​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ ത​ന്നെ ദു​ൽ​ഖ​റി​നെ​പ്പോ​ലൊ​രു ന​ട​ന്‍റെ നാ​യി​ക​യാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​രു പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​ൻ​ശീ​ത​ൾ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ ഒ​രു അ​സ​ൽ കൊ​ച്ചി​ക്കാ​ര​നാ​യാ​ണ് എ​ത്തു​ന്ന​തെ​ന്നും ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്ത​മെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. ശി​വ​പ്ര​സാ​ദ്, ബി​പി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മേ​യി​ൽ ആ​രം​ഭി​ക്കും. ലാ​ൽ, ര​ണ്‍​ജി പ​ണി​ക്ക​ർ, കെ​പി​എ​സി ല​ളി​ത, ചെ​ന്പ​ൻ വി​നോ​ദ്, വി​നാ​യ​ക​ൻ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.