നാസ ബഹിരാകാശത്തു വളർത്തിയ കാബേജ് വിളവെടുത്തു
Monday, February 20, 2017 6:20 AM IST
അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ലയ​ത്തി​ൽ കാ​ബേ​ജ് വി​ള​വെ​ടു​ത്ത് നാ​സ. ടോ​ക്കി​യോ ബെ​ക്കാ​നാ എ​ന്ന ചൈ​നീ​സ് കാ​ബേ​ജാ​ണ് ഒ​രു മാ​സ​ത്തെ പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം വി​ള​വെ​ടു​ത്ത​ത്. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ പെ​ഗ്ഗി വി​സ്റ്റ​ണാ​ണ് വി​ള​വെ​ടു​ത്ത​ത്. ഇത് നി​ല​യ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ൾ​ ക​ഴി​ക്കും. ശേ​ഷി​ക്കു​ന്ന​വ കൂ​ടു​ത​ൽ പ​ഠ​ന​ന​ങ്ങ​ൾ​ക്കാ​യി നാ​സ​യു​ടെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് എ​ത്തി​ക്കും.

ഭൂ​മി​ക്കു പു​റ​ത്ത് നാ​സ വി​ള​യി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ വി​ള​യാ​ണ് ഈ ​ചൈ​നീ​സ് കാ​ബേ​ജ്. നി​ര​വ​ധി പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ചൈ​നീ​സ് കാ​ബേ​ജ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഭൂ​മി​ക്കു പു​റ​ത്ത് വ​ള​ർ​ത്തു​ന്ന​തി​നാ​ൽ പോ​ഷ​ക​മൂ​ല്യം ന​ഷ്ട​പ്പെ​ടി​ല്ല എ​ന്നു​റ​പ്പു​ള്ള വി​ള​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ടോ​ക്കി​യോ ബെ​ക്കാ​നാ എ​ന്ന കാ​ബേ​ജ് രു​ചി​യു​ടെ കാ​ര്യ​ത്തി​ൽ മി​ക​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് നാ​സ​യു​ടെ ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

പ്രത്യേകം തയാറാക്കിയ ഒ​രു പച്ചക്കറിത്തോട്ടം കൂ​ടി ഈ ​വ​ർ​ഷം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കും. ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ സ​മീ​പം ത​ന്നെ​യാ​യി​രി​ക്കും ഇ​തും ഉ​റ​പ്പി​ക്കു​ക. പ​ച്ച​ക്ക​റി​ക​ളു​ടെ പി​ന്നീ​ടു​ള്ള വ​ള​ർ​ച്ച താ​ര​ത​മ്യ​പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ഇ​ത് ഉ​പ​ക​രി​ക്കും. ഇ​ത്ത​വ​ണ കാ​ബേ​ജ് കൃ​ഷി ചെ​യ്തെ​ങ്കി​ൽ അ​ടു​ത്ത ത​വ​ണ ഭൂ​മി​യി​ൽ​നി​ന്ന് അ​യ​യ്ക്കു​ന്ന​ത് പൂ​ക്ക​ളു​ണ്ടാ​കു​ന്ന അ​റേ​ബി​ഡോ​പ്സി​സ് എ​ന്ന ചെ​റി​യ ചെ​ടി​യാ​ണ്. ജ​നി​ത​ക പ​ഠ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​സ്യ​മാ​ണ് അ​റേ​ബി​ഡോ​പ്സി​സ് എ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫ്ലോ​റി​ഡ​യി​ലെ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഡോ. ​അ​ന്ന ലി​സ പോ​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.