ബാ​ലയുടെ ചി​ത്ര​ത്തി​ൽ ജ്യോ​തി​ക നായിക
Wednesday, February 22, 2017 3:22 AM IST
ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ ബാ​ല (ബാലചന്ദർ) യു​ടെ ചി​ത്ര​ത്തി​ൽ ജ്യോ​തി​ക പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ബാ​ലയു​ടെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ബി ​സ്റ്റു​ഡി​യോ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ജ്യോ​തി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. ര​ണ്ടാം വ​ര​വി​ൽ നാ​യി​കാപ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​നാ​ണു ജോ​യു​ടെ തീ​രു​മാ​നം. ഇ​തു​വ​രെ ചെ​യ്ത ചി​ത്ര​ങ്ങ​ൾ അ​തേ രീ​തി​യി​ലു​ള്ള​വ​യാ​യി​രു​ന്നു. 36 വ​യ​തി​നി​ലേ, മ​ഗ​ളി​ർ മ​ട്ടും എ​ന്നീ ചി​ത്ര​ങ്ങ​ൾ നാ​യി​ക​യ്ക്കു പ്രാ​ധാ​ന്യം ന​ല്കു​ന്ന​വ​യാ​യിരുന്നു.

ബാ​ല പുതിയ ചി​ത്ര​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തുവി​ട്ടി​ട്ടി​ല്ല. ചി​ത്ര​ത്തി​ൽ എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ വേ​ല രാ​മ​മൂ​ർ​ത്തി ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ജ്യോ​തി​ക​യു​ടെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​ര​വാ​കും ബാ​ല ചി​ത്ര​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.​ ഭർത്താവ് സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വും ബാ​ലയു​ടെ ചി​ത്ര​മാ​യ സേ​തു ആ​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ ര​ണ്ടാംവ​ര​വി​ൽ ജ്യോ​തി​ക​യ്ക്കും ഒ​രു മാ​റ്റ​മു​ണ്ടാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.