ഒരു പോലീസുകാരും എന്‍റെ വീട്ടിൽ വന്നിട്ടില്ല; എല്ലാത്തിനും പിന്നിൽ "ചിലർ'
Wednesday, February 22, 2017 6:58 AM IST
കൊച്ചിയിൽ യുവനടിക്കു നേരെയുണ്ടായ ആക്രമണത്തിന്‍റെ പേരിൽ തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി നടൻ ദിലീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആരോപണങ്ങൾക്കെതിരേ ആഞ്ഞടിച്ചത്. സംഭവത്തിൽ തന്നെ ലക്ഷ്യമാക്കി ചില ഓൺലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും ഇല്ലാക്കഥകൾ പടച്ചുവിടുകയാണെന്ന് താരം ആരോപിച്ചു.

ആലുവയിലെ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തെന്ന് ചില പത്രങ്ങളിൽ കണ്ടെന്നും ആലുവയിൽ സ്ഥിരതാമസമാക്കിയ തന്‍റെയോ മറ്റു നടന്മാരുടെയോ ആരുടെയും വീട്ടിൽ പോലീസ് വന്നിട്ടില്ലെന്നും ദിലീപ് പറയുന്നു. സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തു വരേണ്ടത് സമൂഹത്തിന്‍റെ എന്നപോലെ തന്‍റെയും കൂടി ആവശ്യമാണെന്നും ചലച്ചിത്രവ്യവസായത്തെ തകർക്കാൻ ശ്രമിച്ചവർക്കെതിരേ സംഘടനയുണ്ടാക്കിയതിന്‍റെ പേരിൽ ചിലർ തന്നെ ക്രൂശിക്കുകയാണെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.