ബാ​ഹു​ബ​ലി​യു​ടെ ഹെ​വി വെ​യ്റ്റ് മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Friday, February 24, 2017 2:11 AM IST
ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം ബാ​ഹു​ബ​ലി ദ ​ക​ണ്‍​ക്ലൂ​ഷ​ന്‍റെ കി​ടി​ല​ൻ മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി. ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. യു​ദ്ധ​ഭൂ​മി​യി​ൽ ആ​ന​യു​ടെ മ​സ്ത​ക​ത്തി​ൽ ച​വി​ട്ടി നി​ല്ക്കു​ന്ന പ്ര​ഭാ​സ് ആ​ണ് പോ​സ്റ്റ​റി​ൽ. ചി​ത്ര​ത്തി​ന്േ‍​റ​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ​ത്തെ മോ​ഷ​ൻ പോ​സ്റ്റ​റി​നും മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ബി​ഗ് ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ബാ​ഹു​ബ​ലി ര​ണ്ടി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ വി​എ​ഫ്എ​ക്സ് ഭാ​ഗ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. ഒ​ന്നാം ഭാ​ഗ​ത്തി​ൽ പ​റ​യാ​തെ പോ​യ വ​ലി​യ സ​സ്പെ​ൻ​സ് തു​റ​ക്കു​ന്ന ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ബാ​ഹു​ബ​ലി ആ​രാ​ധ​ക​ർ. ചി​ത്രം ഏ​പ്രി​ലി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ബാ​ഹു​ബ​ലി വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. 600 കോ​ടി​യി​ലേ​റെ വേ​ൾ​ഡ് വൈ​ഡ് ക​ള​ക്ഷ​നാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ന്നാം ഭാ​ഗ​ത്തി​നേ​ക്കാ​ൾ ഗം​ഭീ​ര​മാ​യി​രി​ക്കും ക​ണ്‍​ക്ലൂ​ഷ​ൻ എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. പ്ര​ഭാ​സ്, റാ​ണ ദ​ഗു​ബ​തി, അ​നു​ഷ്ക ഷെ​ട്ടി, ത​മ​ന്ന, സ​ത്യ​രാ​ജ്, നാ​സ​ർ, ര​മ്യാ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

മോ​ഷ​ൻ പോ​സ്റ്റ​ർ കാ​ണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.