വേ​ണുവിന്‍റെ കാർബണിൽ ഫ​ഹ​ദ് ഫാ​സി​ൽ
Sunday, February 26, 2017 12:09 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യ "മു​ന്ന​റി​യി​പ്പി​’നുശേ​ഷം വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​വു​ന്നു. "കാ​ർ​ബ​ണ്‍’ എ​ന്ന ചി​ത്ര​മാ​ണു ഫ​ഹ​ദി​നൊ​പ്പം ചെ​യ്യു​ന്ന​തെ​ന്നു വേ​ണു വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ "ആ​യി​രം കാ​ണി’ എന്നു പേ​രി​ട്ടി​രു​ന്ന പ്രോ​ജ​ക്ട് ത​ന്നെ​യാ​ണി​തെ​ന്നും മ​ഴ ക​ഴി​ഞ്ഞി​ട്ട് കോ​ട്ട​യം, ഇ​ടു​ക്കി ഭാ​ഗ​ത്താ​യി​രി​ക്കും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. മം​മ്ത മോ​ഹ​ൻ​ദാ​സാ​ണ് നായിക. വേ​ണു​ ത​ന്നെ​യാ​ണു ര​ച​ന.

പോ​യ​ട്രി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​ബി തോ​ട്ടു​ന്പു​റ​വും മ​നു കു​ഞ്ഞ​ച്ച​നും ചേ​ർ​ന്നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യ്ക്കുശേ​ഷം പൃ​ഥ്വി​രാ​ജും മ​ഞ്ജുവാ​ര്യ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഗ​ബ്രി​യേ​ലും മാ​ലാ​ഖ​മാ​രും എ​ന്ന ചി​ത്ര​വും വേ​ണു സം​വി​ധാ​നം ചെ​യ്യും. ദ​യ എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം വേ​ണു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പ്രൊ​ജ​ക്ടി​നു​ണ്ട്. ഫ​ഹ​ദ് -മംമ്ത ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.