ധ്രു​വ​ങ്ങ​ൾ 16 മ​ല​യാ​ള​ത്തി​ലേ​ക്ക്; നായകൻ മമ്മൂട്ടി
Wednesday, March 1, 2017 1:42 AM IST
ത​മി​ഴ​ക​ത്തു ത​രം​ഗ​മാ​യ ധ്രു​വ​ങ്ങ​ൾ 16 മ​ല​യാ​ള​ത്തി​ലേ​ക്ക് റി​മേ​ക്ക് ചെ​യ്യു​ന്ന​താ​യി സൂ​ച​ന. റ​ഹ്‌മാനെ നാ​യ​ക​നാ​ക്കി കാ​ർ​ത്തി​ക് ന​രേ​ൻ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ റി​മേ​ക്കി​ൽ മമ്മുട്ടി നാ​യ​ക​നാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. റഹ്‌മാൻ നാ​യ​ക​നാ​യ സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ക​ണ്ടു താ​ര​ങ്ങ​ൾവ​രെ ത്രി​ല്ല​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സിൽ ഇ​ടംനേ​ടി​യ കാ​ർ​ത്തി​ക്ക് ന​രേ​ന്‍റെ വി​ളി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണു ത​മി​ഴ​ക​ത്തെ താ​ര​ങ്ങളെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

കാ​ർ​ത്തി​ക് ന​രേ​ന്‍റെ അ​ടു​ത്ത സി​നി​മ​യാ​യ ന​ര​ക​ശൂ​ര​നി​ൽ അ​ര​വി​ന്ദ് സ്വാ​മി​യും നാ​ഗ​ചൈ​ത​ന്യ​യു​മാ​ണു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽനി​ന്നു​ള്ള യു​വ​താ​രം അ​തി​ഥിവേ​ഷ​ത്തി​ലെ​ത്തു​മെ​ന്നും പ്ര​ച​രി​ക്കു​ന്നു​ണ്ട്. സി​നി​മ ചെ​യ്യാ​നും മാ​ത്ര​മു​ള്ള പ​ക്വ​ത 22 വ​യ​സു​ള്ള സം​വി​ധാ​യ​ക​നു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക​യും നി​ര​വ​ധി ത​വ​ണ പോ​ലീ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ആ​വ​ർ​ത്ത​ന വി​ര​സ​ത ഉ​ണ്ടാ​കുമോ​യെ​ന്ന സം​ശ​യ​വും ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ്ക്രി​പ്റ്റ് വാ​യി​ക്കു​ക​യും ഷൂ​ട്ടിംഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ത​ന്‍റെ സം​ശ​യ​ങ്ങ​ൾ അ​സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ന്നു മ​ന​സി​ലാ​യെ​ന്നും റ​ഹ്‌മാൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.