ഒ​ടു​വി​ൽ ക​രീ​ന​യും സ​മ്മ​തി​ച്ചു...​ തൈ​മൂ​റി​ന്‍റെ പേ​രു മാ​റ്റാ​ൻ
Wednesday, March 1, 2017 7:59 AM IST
ത​ന്‍റെ കു​ഞ്ഞി​ന്‍റെ പേ​രി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വ​ദ​ങ്ങ​ളി​ൽ മ​നം​മ​ടു​ത്ത ക​രീ​നും ഒ​ടു​വി​ൽ പ​റ​ഞ്ഞു... ’തൈ​മൂ​ർ ആ ​പേ​ര് ഇ​നി എ​ന്‍റെ കു​ഞ്ഞി​നു വേ​ണ്ട’. ഇ​ന്ത്യ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ തി​മൂ​ർ രാ​ജാ​വി​ന്‍റെ പേ​രി​നോ​ടു​ള്ള സാ​മ്യം പ​റ​ഞ്ഞാ​യി​രു​ന്നു പ​ല​രും കു​ഞ്ഞു തൈ​മൂ​റി​നെ വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ത്തി​യ​ത്.

വി​മ​ർ​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളും ഉ​യ​ർ​ന്ന​തോ​ടെ കു​ഞ്ഞി​ന്‍റെ പേ​രു​മാ​റ്റാ​ൻ സെ​യ്ഫ് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ വി​മ​ർ​ശ​ക​രെ​പ്പേ​ടി​ച്ചു കു​ഞ്ഞി​ന്‍റെ പേ​രു മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി അ​മ്മ ക​രീ​ന രം​ഗ​ത്തെ​ത്തി. തൈ​മൂ​റി​ന്‍റെ പേ​രു​മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മൊ​ന്നും ഇ​ല്ലെ​ന്ന​റി​യി​ച്ചു സാ​ക്ഷാ​ൽ ഷാ​രു​ഖ് ഖാ​നും താ​ര​ദ​ന്പ​തി​ക​ൾ​ക്കു പി​ന്തു​ണ​യ​റി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പേ​രു വി​വാ​ദ​ങ്ങ​ൾ വീ​ണ്ടും ക​ന​ത്ത​തോ​ടെ കു​ഞ്ഞി​ന്‍റെ പേ​രു​മാ​റ്റാ​ൻ ക​രീ​ന​യും സ​മ്മ​തി​ച്ചു വെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. വീ​ടി​നു​ള്ളി​ൽ പോ​ലും ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യെ ദ​ന്പ​തി​ക​ൾ ഇ​പ്പോ​ൽ ’ലി​റ്റി​ൽ ജോ​ണി’ എ​ന്നാ​ണ​ത്രേ വി​ളി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും തൈ​മൂ​റി​ന്‍റെ പു​തി​യ പേ​ര​റി​യാ​ൻ ആ​കാ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ലോ​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.