വൈകല്യം മാറിനിന്നു, സോഷ്യൽമീഡിയ കൂടെനിന്നു; മെലാനി അവതാരികയായി
Sunday, March 12, 2017 2:06 AM IST
ഭി​ന്ന​ശേ​ഷി​യു​ള്ള ആ​ളു​ക​ൾ പ​ല​പ്പോ​ഴും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യോ അ​വ​രെ മാ​റ്റി​നി​ർ​ത്തു​ക​യോ ചെ​യ്യു​ന്ന പ്ര​വ​ണ​ത സ​മൂ​ഹ​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, സാ​ധാ​ര​ണ​യാ​ളു​ക​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പ​ല​തും അ​വ​ർ​ക്കും ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണു മെ​ലാ​നി സെ​ഗാ​ർ​ഡ് എ​ന്ന ഫ്ര​ഞ്ച് യു​വ​തി. ജ​ന്മ​നാ ബൗദ്ധികമായി ഭിന്നശേഷി യുള്ള ഈ 21​കാ​രി അ​ടു​ത്ത​യാ​ഴ്ച ഫ്രാ​ൻ​സ് 2 എ​ന്ന ചാ​ന​ലി​ൽ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​ത് ആ ​പെ​ണ്‍കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​കും.

ഒ​രു വാ​ർ​ത്താ​ ചാ​ന​ലി​ൽ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട​റാ​വു​ക​യെ​ന്ന​ത് മെ​ലാ​നി​യു​ടെ ചെ​റു​പ്പം ​മു​ത​ലു​ള്ള സ്വ​പ്ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഭിന്നശേ‍ഷിയുള്ളയാ​ളെ അ​വ​താ​ര​ക​യാ​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. പ​ക്ഷേ, പി​ന്മാ​റാ​ൻ മെ​ലാ​നി​യും ത​യാ​റാ​യി​രു​ന്നി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ലാ​നി ഫേ​സ്ബു​ക്കി​ൽ ഒ​രു കാം​പെ​യി​ൻ ആ​രം​ഭി​ച്ചു. "മെ​ലാ​നി​ക്ക് അ​തു ചെ​യ്യാ​ൻ ക​ഴി​യും' എ​ന്നു പേ​രി​ട്ട കാം​പെ​യി​ന് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ ല​ഭി​ച്ചു.

സ​മൂ​ഹമാ​ധ്യ​മ​ത്തി​ൽ മെ​ലാ​നി​ക്കു ല​ഭി​ച്ച ഈ ​പി​ന്തു​ണ​യാ​ണ് അ​വ​ളെ അ​വ​താ​ര​ക​യാ​ക്കാ​ൻ ഫ്രാ​ൻ​സ് 2 എ​ന്ന ദേ​ശീ​യ ചാ​ന​ലി​നെ പ്രേ​രി​പ്പി​ച്ച​ത്. അ​വ​താ​ര​ക​യാ​കാ​ൻ ചാ​ന​ൽ ന​ൽ​കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​ലാ​ണ് മെ​ലാ​നി ഇ​പ്പോ​ൾ. അ​വ​താ​ര​ക​യാ​യി മെ​ലാ​നി എ​ത്തു​ന്പോ​ൾ ലോ​ക​മെ​ന്പാ​ടു​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​തൊ​രു പ്ര​ചോ​ദ​ന​മാ​കും എ​ന്ന​തി​ന് സം​ശ​യ​മി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.