ചൊവ്വയിൽ ഉരുളക്കിഴങ്ങ് വളരും!
Monday, March 13, 2017 2:32 AM IST
ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ള​യു​മെ​ന്ന് ഗ​വേ​ഷ​ക​ർ. അ​മേ​രി​ക്ക​ൻ സ്പേ​സ് ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​റു​വി​ൽ ചൊ​വ്വ​യി​​ലെ അ​ന്ത​രീ​ക്ഷം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ചു ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് നാ​സ അ​റി​യി​ച്ചു. പെ​റു​വി​ലെ ലി​മ​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ഉ​രു​ള​ക്കി​ഴ​ങ്ങ് കേ​ന്ദ്രം (സി​ഐ​പി) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മാ​ധ്യ​മ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ചൊ​വ്വ​യു​ടെ അ​ന്ത​രീ​ക്ഷം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച് ഫെ​ബ്രു​വ​രി 14 മു​ത​ൽ മാ​ർ​ച്ച് അ​ഞ്ചു വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം. ചൊ​വ്വ​യി​ലെ എ​ല്ലാ കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ക്കാ​ൻ ഉ​രു​ള​ക്കി​ഴ​ങ്ങി​നു ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ​വി​ള​ക​ളി​ലൊ​ന്നാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങ്. പെ​റു​വി​ലെ ഇ​ൻ​കാ ഇ​ന്ത്യ​ൻ​സ് 8000 - 5000 ബി​സി​യി​ൽ ഇ​വ കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യെ​ന്നാ​ണ് ച​രി​ത്രം.

വീഡിയോ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.