ആവേശമായി ദ് ഗ്രേറ്റ് ഫാദർ രണ്ടാം ടീസറെത്തി
Tuesday, March 14, 2017 4:51 AM IST
മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ "ദ ഗ്രേറ്റ് ഫാദർ' എന്ന ചിത്രത്തിന്‍റെ രണ്ടാം ടീസർ എത്തി. സംസ്ഥാന അവാർഡ് ജേതാവ് ബേബി അനിഘയാണ് രണ്ടാം ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തിന്‍റെ മകൾ സാറാ ഡേവിഡായാണ് അനിഘ ചിത്രത്തിലെത്തുന്നത്.

ആദ്യ ടീസറിന് ഗംഭീര വരവേൽപ്പാണ് നവമാധ്യമങ്ങളിൽ ലഭിച്ചത്. 92 ലക്ഷം പേർ ഇതുവരെ ആദ്യ ടീസർ കണ്ടു കഴിഞ്ഞു. അതിനിടെയാണ് രണ്ടാം ടീസറിലൂടെ അണിയറക്കാർ ആരാധകരെ വീണ്ടും ത്രില്ലടിപ്പിക്കുന്നത്. ഒരു ചിത്രത്തിന്‍റെ റിലീസിന് മുൻപ് നവമാധ്യമങ്ങളിലൂടെ ഇത്രയധികം ആവേശം നിറച്ച ചിത്രം മലയാളത്തിൽ തന്നെ അപൂർവമാണ്.

നവാഗതനായ ഹനീഫ് അദേനി രചന നിർവഹിച്ച സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മാർച്ച് 31ന് ഗ്രേറ്റ് ഫാദർ തീയറ്ററുകളിലെത്തും. തെന്നിന്ത്യൻ നടി സ്നേഹയാണ് നായിക.

ടീസർ കാണാം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.