ബിഗ് ബജറ്റിൽ മെ​ക്സി​ക്ക​ൻ അ​പാ​ര​ത​ ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Wednesday, March 15, 2017 3:16 AM IST
‌തീയറ്റ​റു​ക​ളി​ൽ മി​ക​ച്ച വി​ജ​യം​ നേ​ടി മു​ന്നേ​റ്റം തു​ട​രു​ന്ന മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യു​ടെ ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ടൊ​വി​നോ തോ​മ​സ് ത​ന്നെ​യാ​ണു പു​തി​യ ചി​ത്ര​ത്തി​ലും നാ​യ​ക​നെ​ന്നാ​ണു സൂ​ച​ന. അ​ടു​ത്തി​ടെ ന​ല്കിയ അ​ഭി​മു​ഖ​ത്തി​ലാ​ണു ടോം ​ഇ​മ്മ​ട്ടി ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രത്തെക്കു​റി​ച്ച് തു​റ​ന്നുപ​റ​ഞ്ഞ​ത്. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ചി​ത്ര​ത്തി​ന്‍റെ പ്രീ-​പ്രൊ​ഡ​ക‌്ഷ​ൻ വ​ർ​ക്കു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ന​യു​ടെ​യും പാ​പ്പാ​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നു ടോം ​ഇ​മ്മ​ട്ടി പ​റ​യു​ന്നു. ത്രി​ഡി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​നു ഹ​നോ എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​റ്റു വി​വ​ര​ങ്ങ​ളും പു​റ​ത്തുവി​ട്ടി​ട്ടി​ല്ല.

ഇ​പ്പോ​ൾ ത​ന്‍റെ ചി​ത്ര​ങ്ങളുടെ തി​ര​ക്കി​ലാ​ണു ടൊ​വി​നോ തോ​മ​സ്. കു​ഞ്ഞി​രാ​മാ​യ​ണം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോ​മ​സാ​ണു നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.