ലോകത്തിലെ ആദ്യ പോളാർ മ്യൂസിയം ഫ്രാൻസിൽ
Wednesday, March 15, 2017 4:09 AM IST
ആ​ഗോ​ള​താ​പ​നം അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ​യും ആ​ർ​ട്ടി​ക്കി​ലെ​യും ആ​വാ​സ​വ്യ​വ​സ്ഥ മാ​റ്റി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ടത്തെ പ്ര​കൃ​തി​യു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നേ​ർ​ക്കാ​ഴ്ച ഒ​രു​ക്കി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ പോ​ളാ​ർ മ്യൂ​സി​യം ഫ്രാ​ൻ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന മ​ഞ്ഞു​ക​ട്ട​യു​ടെ ആ​കൃ​തി​യി​ലാ​ണ് മ്യൂ​സി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​റു​പ​തു ശ​ത​മാ​ന​വും മ​ണ്ണി​ന​ടി​യി​ലാ​ണ്. ഉ​ള​ളി​ൽ വി​വി​ധ സാ​ങ്കേ​തി​കവി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ധ്രു​വ​പ്ര​ദേ​ശം പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്നു. ധ്രു​വ​പ​ര്യ​ട​ന​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും, ല​ഭി​ച്ച വ​സ്തു​ക്ക​ളും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ധ്രു​വ​പ്ര​ദേ​ശ​ത്തെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഉ​യ​രു​ന്ന സ​മു​ദ്ര നി​ര​പ്പി​നെ​ക്കു​റി​ച്ചും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​യു​ള്ള ചെ​റു വീ​ഡി​യോ​ക​ളും മ്യൂ​സി​യ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.