കണ്ണിൽ കണ്ണിൽ‌... കോമ്രേഡ് ഇൻ അമേരിക്കയിലെ പുതിയ ഗാനം
Wednesday, March 15, 2017 6:54 AM IST
ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന കോമ്രേഡ് ഇൻ അമേരിക്കയിലെ പുതിയ സോംഗ് ടീസർ പുറത്തിറങ്ങി. കണ്ണിൽ കണ്ണിൽ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ദുൽഖർ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകർന്നിരിക്കുന്നു. ഹരിചരൺ, സയനോര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇയ്യോബിന്‍റെ പുസ്തകത്തിനു ശേഷം അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക. ഷിബിൻ ഫ്രാൻസിസിന്‍റേതാണ് കഥ. പാലായില്‍ നിന്നും തന്‍റെ ഗേൾഫ്രണ്ടിനെ തേടി അമേരിക്കയിലെത്തിയ അജി മാത്യുവിന്‍റെ കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്‍റെ മകള്‍ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. ജോണ്‍ വിജയ്, സൗബിന്‍ ഷാഹിര്‍, സിദ്ദിഖ്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ ചില പ്രധാന റോളുകള്‍ ചെയ്യുന്നുണ്ട്.

അമല്‍ നീരദ് പ്രൊഡക്ഷൻസിന്‍റെയും അന്‍വര്‍ റഷീദ് എന്‍റർടെയിൻമെന്‍റിന്‍റെയും ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതവും ഒരുക്കിയത്.

നേരത്തെ, അഞ്ചു ചിത്രങ്ങൾ കോർത്തിണക്കിയിറങ്ങിയ അഞ്ചുസുന്ദരികൾ എന്ന സിനിമയിൽ അമൽ നീരദ് സംവിധാനം ചെയ്ത കുള്ളന്‍റെ ഭാര്യ എന്ന കഥയിൽ ദുൽഖർ ഉണ്ടായിരുന്നു.

സോംഗ് ടീസർ കാണാം:
https://www.youtube.com/embed/JSdsDGCIUhg
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.