ശുദ്ധവായു വാങ്ങണോ? വാ ചൈനയിലേക്കു പോകാം!
Thursday, March 16, 2017 4:18 AM IST
പ​ത്തു പൈ​സ​യ്ക്ക് എ​ന്തു കി​ട്ടും?’ എ​ന്നു ചോ​ദി​ക്കു​ന്ന ഒ​രു പ​ര​സ്യ​മി​ല്ലെ? അ​ത്ത​ര​മൊ​രു ചോ​ദ്യം ചോ​ദി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചൈ​നാ​ക്കാ​ർ. ചോ​ദ്യ​മി​ങ്ങ​നെ: ’18 യു​വാ​ന് എ​ന്തെ​ങ്കി​ലും കി​ട്ടു​മോ?’ ’കി​ട്ടും’ എ​ന്ന് ഉ​ത്ത​രം. എ​ന്താ​ണ് കി​ട്ടു​ന്ന​തെ​ന്നോ, ശു​ദ്ധ​മാ​യ വാ​യു. സം​ഗ​തി സ​ത്യ​മാ​ണ്. 18 യു​വാ​ൻ (ഏ​ക​ദേ​ശം 170 രൂ​പ) ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ക്വി​ൻ​ലിം​ഗ് പ​ർ​വ​ത​നി​ര​യി​ൽ​നി​ന്ന് ര​ണ്ടു മി​നി​ട്ട് ശു​ദ്ധ​വാ​യു ശ്വ​സി​ക്കാം.

94 ശ​ത​മാ​ന​ത്തോ​ളം പ​ച്ച​പ്പു നി​റ​ഞ്ഞ ക്വി​ൻ​ലി​ൻ പ​ർ​വ​ത​നി​ര​ക​ൾ ചൈ​ന​യെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്നു. 3771 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഇ​വി​ടം ഭീ​മ​ൻ പാ​ണ്ട​ക​ളു​ടെ പ്ര​കൃ​തി​ദ​ത്ത വാ​സ​സ്ഥ​ല​മാ​ണ്.

ചൈ​ന​യി​ൽ മൂ​ട​ൽ​മ​ഞ്ഞു മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടി​യ​പ്പോ​ൾ പ്രാ​ദേ​ശി​ക വ​ന​പാ​ല​ക​രാ​ണ് ശു​ദ്ധ​വാ​യു വി​ൽ​ക്കാം എ​ന്ന ആ​ശ​യ​വു​മാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. പു​റ​ത്ത് ഒ​രു പാ​ക്ക​റ്റ് ശു​ദ്ധ​വാ​യു​വി​ന് 60 യു​വാ​ൻ ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ 18 യു​വാ​ന് ഇ​തു ല​ഭി​ക്കു​ന്ന​ത് എ​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.