ഷാ​രൂ​ഖി​ന്‍റെ കാ​റി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് പ​രി​ക്ക്
Friday, March 17, 2017 8:05 AM IST
കിം​ഗ് ഖാ​ന്‍റെ കാ​റി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് പ​രി​ക്ക്. ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ടി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഷാ​രൂ​ഖ്. അ​ദ്ദേ​ഹം കാ​റി​ൽ നി​ന്നു വീ​ട്ടി​ലേ​ക്ക് വ​ന്നു​ക​യ​റു​ന്ന ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ല​ത്തു വീ​ണ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ കാ​ലി​നു മു​ക​ളി​ലൂ​ടെ കാ​റി​ന്‍റെ ട​യ​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ ഖാ​ൻ ത​ന്‍റെ ബോ​ഡി​ഗാ​ർ​ഡു​ക​ളോ​ട് അ​ദേ​ഹ​ത്തെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തി​നാ​യി ത​ന്‍റെ കാ​ർ വി​ട്ടു​ന​ൽ​കു​ക​യും ആ​ശു​പ​ത്രി ചി​ല​വ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യും ചെ​യ്തു. ചെ​റു​പ്പ​ക്കാ​ര​നാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ദ്യ​മാ​യി താ​ര​ത്തെ ക​ണ്ട ഞെ​ട്ട​ലി​ലും താ​ര​ത്തി​ന്‍റെ മി​ക​ച്ച ചി​ത്രം ല​ഭി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലു​മാ​ണ് നി​ല​ത്തു വീ​ണ​ത്. അ​ദ്ദേ​ഹ​ത്തി​ന് മ​റ്റു കു​ഴ​പ്പ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.