മ​ല​മു​ക​ളി​ലെ സു​ന്ദ​രി യു​ട്യൂബി​ൽ ഹി​റ്റു​വാ​ങ്ങി ഹി​റ്റാ​കു​ന്നു
Friday, March 17, 2017 9:00 PM IST
ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ​ക്ക് തീ​കൊ​ടു​ത്ത് മ​ര​ണം​വ​ഴി​യാ​യി ക​ട​ന്നു​പോ​യ വി.​ഡി രാ​ജ​പ്പ​ന്‍റെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ മ​ല​മു​ക​ളി​ലെ സു​ന്ദ​രി യു​ട്യൂബി​ൽ ചി​രി​പ​ട​ർ​ത്തി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. അ​തേ, ഇ​വി​ടെ പ​റ​യു​ന്ന​ത് യു​ട്യൂബ് ട്രെ​ൻ​ഡിം​ഗ് ലി​സ്റ്റി​ൽ ഇ​ടം​നേ​ടി​യ കോ​ള​ജ് പ്ര​മോ​യെ​ക്കു​റി​ച്ചാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി കോ​ള​ജ് ഫെ​സ്റ്റാ​യ 'Azure'17' നു​വേ​ണ്ടി അ​ണി​യി​ച്ചൊ​രു​ക്കി​യ ക്രി​ഡോ​ക്സ് ടാ​ക്കീ​സി​ന്‍റെ പ്രോ​മോ​ഷ​ണ​ൽ വി​ഡി​യോ.

സ​ഹൃ​ദ​യ​രു​ടെ ചി​രി​ബ​ല​ത്തി​ൽ പ്രോ​മോ വീ​ഡി​യോ 'മ​ല​മു​ക​ളി​ലെ സു​ന്ദ​രി' യൂട്യൂബി​ൽ ത​രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഈ ​പ്രോ​മോ​യ്ക്ക് ഒ​റ്റ ദി​വ​സം ല​ഭി​ച്ച​ത് ഇ​രു​പ​തി​നാ​യി​രം ഹി​റ്റാ​ണ്. മേക്കിം​ഗി​ലെ വ്യ​ത്യ​സ്ത​ത​യാ​ണ് മ​ല​മു​ക​ളി​ലെ സു​ന്ദ​രി​യെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കു​ന്ന​ത്. ക്രി​ഡോ​ക്സ് ടാ​ക്കീ​സാ​ണ് പ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​മ​ൽ ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ. ജോ​യ​ൽ ജോ​ൺ​സ് സം​ഗീ​ത​വും, അ​ജ്മ​ൽ സാ​ബു എ​ഡി​റ്റിംഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

വീഡിയോ കാണാം:
https://www.youtube.com/embed/PUf6qnQy2tY
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.