ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കാൻ മൊ​ബൈ​ൽ ഫോ​ണ്‍ മ്യൂ​സി​യവുമായി 26കാരൻ
Friday, March 24, 2017 3:38 AM IST
സ്മാ​ർ​ട്ട് ഫോ​ണ്‍ യു​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ​ത്തെ പ​ഴ​യ ഫോ​ണ്‍ ന​മ്മ​ൾ എ​ല്ലാ​വ​രും ഓ​ർ​ക്കു​ന്നു​ണ്ടാ​കും. എ​ന്നാ​ൽ പു​തു​ത​ല​മു​റ​യി​ലെ ഒ​രു​മാ​തി​രി​പ്പെ​ട്ട ആ​ർ​ക്കും ആ ​കാ​ലം ഓ​ർ​മ കാ​ണി​ല്ല. റേ​ഞ്ചി​നു വേ​ണ്ടി കു​ന്നി​ൻ​മു​ക​ളി​ലും മ​റ്റും ഫോ​ണ്‍ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ന്ന ആ ​കാ​ലം എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ന​മ്മ​ൾ എ​ല്ലാം ഓ​ർ​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ​ഴ​യ ഫോ​ണ്‍ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന​വ​ർ അ​ധി​കം കാ​ണി​ല്ല.

എ​ങ്കി​ൽ കേ​ട്ടോ​ളൂ, പ​ഴ​യ ഫോ​ണി​ന്‍റെ ഒ​രു വ​ൻ ശേ​ഖ​ര​മു​ള്ള യു​വാ​വി​നെ​ക്കു​റി​ച്ച്. സ്ലോ​വാ​ക്യ​യി​ലെ ഡൊ​ബ്്സി​നാ സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​നാ​യ സ്റ്റെ​ഫാ​ൻ പൊ​ള​ഗി​രി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള 3,500 ഫോ​ണു​ക​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 1,231 ഫോ​ണു​ക​ളും വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ളു​മാ​ണ്. 15 വ​യ​സ് ഉ​ള്ള​പ്പോ​ൾ മു​ത​ൽ മൊ​ബൈ​ൽ ഫോ​ണി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​ണ് സ്റ്റെ​ഫാ​ൻ. നോ​ക്കി​യ, അ​ൽ​ക്കാ​ടെ​ൽ, സേ​ഗം, എ​റി​ക്സ​ണ്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​ന്പ​നി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്ലോ​വാ​ക്യ​യി​ൽ ആ ​സ​മ​യം ല​ഭ്യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കൊ​ണ്ട് സ്റ്റെ​ഫാ​ന്‍റെ ശേ​ഖ​രം പി​ന്നെ​യും വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന 1,000 ഫോ​ണു​ക​ൾ വി​ല​യ്ക്കു വാ​ങ്ങു​ക​യും ചെ​യ്തു. ത​ന്‍റെ ശേ​ഖ​ര​ത്തി​ൽ വ​യ്ക്കു​ന്ന​തി​ന്, നി​ർ​ത്ത​ലാ​ക്കി​യ ക​ന്പ​നി​ക​ളി​ലെ ഫോ​ണു​ക​ൾ തേ​ടി​യു​ള്ള യാ​ത്ര​യും അ​ദേ​ഹം ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ 3,500 പ​ഴ​യ ഫോ​ണു​ക​ളാ​ണ് ഉ​ള്ള​ത്. അ​ൽ​ക്കാ​ടെ​ൽ, സേ​ഗം, സീ​മെ​ൻ​സ്, ഇ​സ​ഡ്്ടി​ഇ, എ​റി​ക്സ​ണ്‍, സാം​സം​ഗ്, ട്രിം, ​നോ​ക്കി​യ, പാ​നാ​സോ​ണി​ക്, മോ​ട്ടൊ​റോ​ള, മി​സ്തു​ബി​ഷി, ബോ​ഷ്, സോ​ണി എ​റി​ക്സ​ണ്‍, ഫി​ലി​പ്സ് തു​ട​ങ്ങി​യ ഫോ​ണു​ക​ളു​ടെ വ​ൻ ശേ​ഖ​ര​മാ​ണ് ഉ​ള്ള​ത്.

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ച​രി​ത്രം എ​ല്ലാ മ​നു​ഷ്യ​രും അ​റി​യാ​ൻ അ​ദേ​ഹം ഡോ​സ്ബി​യാ​ന​യി​ലെ ത​ന്‍റെ വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ മ്യൂ​സി​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് സ്ലോ​വാ​ക്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് അ​ദേ​ഹ​ത്തി​ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ണ്‍ ശേ​ഖ​ര​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. സ്റ്റെ​ഫാ​ൻ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ണ്‍ സ​ന്പാ​ദ്യം ഉ​ള്ള ആ​ളു​ടെ പി​ന്നാ​ലെ​യാ​ണ്. ഇ​തി​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ കാ​ർ​സ്റ്റ​ൻ ട്വെ​സി​ന്‍റെ പ​ക്ക​ൽ വി​വി​ധ മോ​ഡ​ലു​ക​ളി​ലു​ള്ള 1,563 ഫോ​ണു​ക​ളാ​ണ് ഉ​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.