1971 ബിയോണ്ട് ബോർഡേഴ്സിന്‍റെ മോഷൻ പോസ്റ്റർ എത്തി
Friday, March 24, 2017 5:19 AM IST
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്ന 1971, ബിയോണ്ട് ബോർഡേഴ്സിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പോസ്റ്റർ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

കീർത്തിചക്രയിൽ തുടക്കമിട്ട മേജർ മഹാദേവൻ പരമ്പരയിലെ നാലാം ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിൽ മോഹൻലാൽ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേജർ മഹാദേവനു പുറമേ, മേജർ മഹാദേവന്‍റെ അച്ഛനായ മേജർ സഹദേവനായും ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നു.

തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരം അല്ലു സിരീഷും മോഹൻലാലിനൊപ്പം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും. ഇന്ത്യ–പാകിസ്‌ഥാൻ യുദ്ധകാലത്തു നടന്ന ഒരു സംഭവമാണു ചിത്രത്തിന്‍റെ പ്രമേയം. ഏപ്രിൽ ഏഴിന് ചിത്രം തീയറ്ററുകളിലെത്തും.

മോഷൻ പോസ്റ്റർ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.