ജയറാമിന്‍റെ "പുതിയ മുഖം'; സത്യയുടെ ആക്ഷൻ ട്രെയിലർ എത്തി
Friday, March 24, 2017 6:46 AM IST
ജയറാം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം സത്യയുടെ ട്രെയിലർ എത്തി. ചിത്രത്തിന്‍റെ ആക്ഷൻ ത്രില്ലർ സ്വഭാവം പറയുന്ന ട്രെയിലർ ജയറാം തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ജയറാമിനൊപ്പം റോമ, പാർവതി നമ്പ്യാർ, മേജർ രവി, സുധീർ കരമന തുടങ്ങിയവരും ട്രെയിലറിലെത്തുന്നു.

ആക്ഷൻ, ചേസ് തുടങ്ങിയവയ്ക്കെല്ലാം ഏറെ പ്രാധാന്യം നൽകുന്ന ചിത്രംകൂടിയാണ് സത്യ. എ.കെ. സാജന്‍റേതാണ് തിരക്കഥ. തെന്നിന്ത്യൻ താരം നാസർ, ബോളിവുഡ് താരം രാഹുൽ ദേവ്, വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുധീർ കരമന, കോട്ടയം നസീർ, സുധീർ കരമന, പാഷാണം ഷാജി, സോഹൻ സീനുലാൽ, മൻരാജ്, മങ്ക മഹേഷ്. ശോഭ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷെഹനാസ് മൂവി ക്രിയേഷൻസിന്‍റെ ബാനറിൽ ഫിറോസ് സഹീദാണ് ചിത്രം നിർമിക്കുന്നത്.

ട്രെയിലർ കാണാം:
https://www.youtube.com/embed/vaYvut84oBs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.