ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന മാസ് ചിത്രം അച്ചായൻസിലെ ആദ്യഗാനമെത്തി. അനുരാഗം പുതുമഴ പോലെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. രതീഷ് വേഗയുടേതാണ് സംഗീതം.
ചിത്രത്തിൽ യുവനടന്മാരായ ആദിൽ ഇബ്രാഹിം, സഞ്ജീവ് ശിവറാം എന്നിവരും നായക നിരയിലുണ്ട്. അമല പോൾ, അനു സിതാര, ശിവദ എന്നിവരാണു നായികമാർ. ഇവരെക്കൂടാതെ സിദ്ധിഖ്, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാഷാണം ഷാജി, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, തെസ്നിഖാൻ, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സേതുവിന്റേതാണു തിരക്കഥ. കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് രതീഷ് വേഗ ഈണം പകരുന്നു.
ഗാനം കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.